Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്​സിൻ എടുത്തവർക്കും...

വാക്​സിൻ എടുത്തവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി

text_fields
bookmark_border
വാക്​സിൻ എടുത്തവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി
cancel

ദോഹ: കോവിഡ്​ പ്രേ​ട്ടോകോളിൽ ഖത്തർ മാറ്റംവരുത്തി. ഇനി മുതൽ ഇന്ത്യയിൽ നിന്ന്​ വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്​സിൻ എടുത്തവർക്കും ഇത്​ നിർബന്ധമാണ്​.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്​താൻ, ഫിലിപ്പീൻസ്​ രാജ്യങ്ങളിൽ നിന്ന്​ വരുന്ന എല്ലാവർക്കുമാണ്​​ പത്ത്​ ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്​. ഇക്കാര്യം ഇന്ത്യൻ എംബസിയും ട്വിറ്ററിലൂടെ അറിയിച്ചു. 48 മണിക്കൂർ മുമ്പുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണ്​.

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ഖത്തർ നേ​ര​ത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇതിലാണ്​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായ സാഹചര്യത്തിലാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationQatarhotel quarantine
News Summary - 10 days hotel quarantine mandatory in Qatar for vaccinated persons also
Next Story