ശഹീൻ ചുഴലിക്കാറ്റ് ഇരകൾക്ക് 10 ലക്ഷം റിയാൽ ധനസഹായം
text_fieldsദോഹ: ഒമാനിൽ ദുരിതം വിതച്ച ശഹീൻ ചുഴലിക്കാറ്റിെൻറ ഇരകൾക്ക് ആശ്വാസമായി ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പിെൻറ (ക്യു.ഐ.സി) സഹായഹസ്തം.
ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പിെൻറ ഒമാനിലെ സഹോദര സ്ഥാപനമായ ഒമാൻ ഖത്തർ ഇൻഷുറൻസ് കമ്പനി (ഒ.ക്യു.ഐ.സി) ചുഴലിക്കാറ്റിെൻറ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം ഒമാൻ റിയാലാണ് (ഏകദേശം ഒരു ദശലക്ഷം ഖത്തർ റിയാൽ) സംഭാവനയായി നൽകിയത്.
തങ്ങൾ പ്രവർത്തിക്കുന്ന ഇടങ്ങളിലെ സമൂഹങ്ങൾക്ക് എപ്പോഴും പിന്തുണയും സഹായവും ഉറപ്പുവരുത്താൻ ആഗോള കമ്പനിയെന്ന നിലയിൽ ക്യു.ഐ.സി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും, ഷഹീൻ ചുഴലിക്കാറ്റ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുെന്നന്നും ഗ്രൂപ് സി.ഇ.ഒ സാലിം അൽ മന്നാഈ പറഞ്ഞു.
ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിലെ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ധനസഹായം തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ അവർക്ക് സാധിക്കട്ടെയെന്നും സാലിം അൽ മന്നാഈ കൂട്ടിച്ചേർത്തു.
ഒക്ടോബർ ആദ്യത്തിൽ ഒമാനിൽ ആഞ്ഞടിച്ച ശഹീൻ ചുഴലിക്കാറ്റിൽ 14 പേർ മരിക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.