ലോകകപ്പിനു മുേമ്പ 10ലക്ഷം മരങ്ങൾ
text_fieldsദോഹ: പരിസ്ഥിതി സൗഹൃദ ലോകകപ്പ് എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ഖത്തർ പന്തുരുളും മുേമ്പ രജ്യത്ത് നട്ടുപിടിപ്പിക്കുന്നത് 10 ലക്ഷം മരങ്ങൾ. റിയാദില്‍ നടന്ന ഹരിത പശ്ചിമേഷ്യൻ ഉച്ചകോടിയിലാണ് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷരീദ അല്‍ കഅബിയുടെ പ്രഖ്യാപനം.
2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിെൻറ നഗരവും ഗ്രാമവുമെല്ലാം ഹരിതാഭമാക്കുന്ന പദ്ധതി ഇതിനകം പുരോഗമിക്കുകയാണ്. ഖത്തർ ദേശീയ വിഷെൻറ ഭാഗമായി ഇത് ഒരു കോടി മരങ്ങളായി ഉയര്‍ത്തും. ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ രഹിത ലോകകപ്പെന്ന പ്രത്യേകതയുംകൂടി ഖത്തര്‍ ലോകകപ്പിനുണ്ടാകുമെന്ന് സാദ് ഷെരീദ അല്‍ കഅബി വ്യക്തമാക്കി. ഖത്തർ വിഭാവനംചെയ്ത ദേശീയ വിഷന്‍ 2030െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുസ്ഥിരമായ പരിസ്ഥിതി വികസനമാണ്. ആഗോള താപനം കുറക്കുന്നതിനായി ഐക്യരാഷ്ട്രസഭക്കുകീഴില് നടക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഖത്തര്‍ നിലവില്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുപോലെ മേഖലയില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താനായി സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഖത്തറിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു സാദ് ഷെരീദ അല്‍ കഅബിയുടെ പ്രസംഗം. പശ്ചിമേഷ്യയുടെ പാരിസ്ഥിതിക സുരക്ഷക്കും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുമായുള്ള ആശയരൂപവത്കരണത്തിനും കൂടിയാലോചനകള്‍ക്കുമായാണ് റിയാദില്‍ ഉച്ചകോടി സംഘടിപ്പിച്ചത്.
ലോകകപ്പ് മുന്നിൽക്കണ്ട് ഖത്തർ പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും സുസ്ഥിര വികസന പദ്ധതികളുമെല്ലാം ഇതിനകംതന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.