ലോക അധ്യാപക ദിനത്തിൽ 100 അധ്യാപകർക്ക് ആദരം
text_fieldsദോഹ: ലോക അധ്യാപക ദിനത്തിെൻറ ഭാഗമായി ഖത്തറിൽ ദീർഘകാലം സേവനം ചെയ്ത അധ്യാപകർക്ക് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആദരവ്. പ്രധാനമന്ത്രി ൈശഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഒക്ടോബർ അഞ്ചിന് ഖത്തർ ലോക അധ്യാപക ദിനമായി ആചരിക്കുന്നത്. ചടങ്ങിെൻറ ഭാഗമായി ഖത്തറിൽ അധ്യാപക മേഖലയിൽ ദീർഘകാലമായി സേവനം ചെയ്ത 100പേരെ മന്ത്രാലയം ആദരിച്ചു. അകാദമിക മേഖലയിലെയും സേവന കാലത്തെയും മികവ് പരിഗണിച്ചാണ് അധ്യാപകരെ ആദരിച്ചത്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് മുഖ്യാതിഥിയായി. 2018-2022 വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തിൽ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾക്ക് മന്ത്രാലയം രൂപം നൽകിയതായി മന്ത്രി പറഞ്ഞു. അമീർ ൈശഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിനു കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖല കൂടുതൽ മികവിലേക്ക് ഉയരുകയാണ്, ഏറ്റവും യോഗ്യരായ അധ്യാപകരുടെയും, ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത പഠനരീതികളുടെയും സഹായത്തോടെ വിദ്യാഭ്യാസ മേഖല കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നു. ഇ- ലേണിങ് സ്കൂൾ സംവിധാനം നടപ്പാക്കിയ ലോകത്തെ ആദ്യരാജ്യങ്ങളിൽ ഒന്നായിരുന്നു ഖത്തർ -മന്ത്രി അൽ ഹമ്മാദി പറഞ്ഞു. അധ്യാപകരാണ് വിദ്യാഭ്യാസ വീണ്ടെടുപ്പിെൻറ കേന്ദ്രം എന്നതാണ് ഈ വർഷത്തെ അധ്യാപക ദിനത്തിെൻറ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ യൂനിസെഫ് ഹെഡ് ആൻറണി മക്ഡൊണാൾഡ് ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.