Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂ​ന്നു​മാ​സ​ത്തി​ൽ...

മൂ​ന്നു​മാ​സ​ത്തി​ൽ ന​ൽ​കി​യ​ത് 11680 വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ൾ

text_fields
bookmark_border
ministry of commerce and industry
cancel

ദോ​ഹ: ഈ ​വ​ർ​ഷം അ​വ​സാ​ന മൂ​ന്ന് മാ​സ​ത്തി​ൽ രാ​ജ്യ​ത്ത് 3974 പു​തി​യ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളും 116680 വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദി​ച്ച​താ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​തേ കാ​ല​യ​ള​വി​ൽ 10,334ൽ ​എ​ത്തി​യ​താ​യും എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.കൂ​ടാ​തെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​മാ​യി 1703 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യും പു​തി​യ ശാ​ഖ​ക​ൾ ചേ​ർ​ക്കു​ന്ന​തി​ന് 591 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ച​താ​യും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ണി​ജ്യ രേ​ഖ​ക​ളു​ടെ​യും ലൈ​സ​ൻ​സു​ക​ളു​ടെ​യും സാ​ധു​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ മൂ​ന്ന് മാ​സ​ത്തി​നി​ടെ 85ലെ​ത്തി.

അ​തോ​ടൊ​പ്പം ര​ണ്ടാം​പാ​ദ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ണി​ജ്യ മേ​ഖ​ല പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ 284 പേ​റ്റ​ന്റ് അ​പേ​ക്ഷ​ക​ൾ ഫ​യ​ൽ ചെ​യ്ത​തു. രാ​ജ്യ​ത്തെ വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ൽ​പാ​ദ​ന വി​വ​ര​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​മാ​യി 130 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും, ര​ജി​സ്‌​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കു​ന്ന​തി​ന് 87 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 100 ശ​ത​മാ​നം ഉ​ട​മ​സ്ഥ​ത​യു​ള്ള വി​ദേ​ശ നി​ക്ഷേ​പ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 391 ആ​യി ഉ​യ​ർ​ന്നു. വാ​ണി​ജ്യ മേ​ഖ​ല​യി​ലെ വി​ല​വി​വ​ര​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ അ​ഞ്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commercial LicenseQatar News
News Summary - 11680 commercial licenses issued in three months
Next Story