Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right1000 ക​ട​ന്ന്​...

1000 ക​ട​ന്ന്​ കോ​വി​ഡ്

text_fields
bookmark_border
1000 ക​ട​ന്ന്​ കോ​വി​ഡ്
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ൾ തി​ങ്ക​ളാ​ഴ്ച 1000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1177 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ പു​തു​താ​യി കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സ്​ കൂ​ടി​യാ​ണ​ത്. പു​തു​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്ത​വ​രി​ൽ 826 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 351 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. ഞാ​യ​റാ​ഴ്ച 998 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. നി​ല​വി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 6842 ആ​യി. 186 പേ​രാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. അ​തേ​സ​മ​യം, കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത്​ രോ​ഗ​വ്യാ​പ​ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലും ആ​ശ്വാ​സ​മാ​ണ്. 618 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി. 346 പേ​രാ​ണ്​ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 74 പേ​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ.​സി.​യു​ക​ളി​ൽ 32 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. നാ​ലു പേ​രെ​യാ​ണ്​ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

രോ​ഗ​വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ലും മ​റ്റു​മാ​യി കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. മാ​സ്ക്​ അ​ണി​യു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, അ​ർ​ഹ​രാ​യ​വ​ർ ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ച്​ പ്ര​തി​രോ​ധ​ശേ​ഷി ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ്​ രോ​ഗ​ത്തെ ചെ​റു​ക്കാ​നാ​യി നി​ർ​ദേ​ശി​ക്കു​ന്ന പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 1177 cases were reported in the country on Monday
Next Story