കാമ്പയിൻ വിജയത്തിലേക്ക്, 1.20 ലക്ഷം തൊഴിലാളികളും വാക്സിെനടുത്തു
text_fieldsദോഹ: ഖത്തറിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ ഒന്നാംഘട്ടം വെള്ളിയാഴ്ച മുതൽ തുടങ്ങാനിരിക്കേ ഇതുവരെ വിവിധ മേഖലകളിൽനിന്നായി 1,20,000ത്തിലധികം തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിൽ ഈയടുത്ത് പ്രത്യേക വാക്സിനേഷൻ കേന്ദ്രം തുറന്നിരുന്നു. കൂടുതൽ തൊഴിലാളികൾക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യവുമായായിരുന്നു ഇത്.
വാക്സിൻ ലഭ്യമാക്കുകയെന്നതിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ചകളിൽ പ്രായഭേദമന്യേ അടിസ്ഥാന മേഖലയിലെ തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിലാണ് ദേശീയ കോവിഡ് വാക്സിനേഷൻ േപ്രാഗ്രാം പ്രധാനമായും മുൻഗണന നൽകിയിരുന്നത്. ഇവരുടെ വാക്സിനേഷൻ അപ്പോയിൻമെൻറുകൾ വേഗത്തിലാക്കാനും നടപടികൾ പൂർത്തീകരിക്കാനുമായി പ്രത്യേക യൂനിറ്റിനെ തന്നെ അധികൃതർ നിയമിച്ചിരുന്നു.
നാലുഘട്ടങ്ങളിലായി നടപ്പാക്കാനിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്ന പ്രക്രിയയിൽ കൂടുതൽ സുരക്ഷിതമായി നടപ്പാക്കാനും അതിലുപരി വിവിധ സേവനമേഖലയിലെ മുൻനിര തൊഴിലാളികൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കി അവർക്ക് വാക്സിൻ ലഭ്യമാക്കാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി മെഡിസിൻ സീനിയർ കൺസൽട്ടൻറും കോവിഡ് വാക്സിനേഷൻ അപ്പോയിൻമെൻറ് യൂനിറ്റ് നേതൃനിരയിലുള്ളയാളുമായ ഡോ. ഖാലിദ് അബ്ദുന്നൂർ പറഞ്ഞു.
സുരക്ഷിത സാഹചര്യം ഒരുക്കുന്നതിന് ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കാണ് വാക്സിനേഷൻ നൽകുന്നത്. ബാർബർമാർ, റസ്റ്റാറൻറ് ജീവനക്കാർ, കാറ്ററിങ് സ്റ്റോറുകൾ, പലചരക്ക് കടകൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സേവനം തുടങ്ങിയ മേഖലകളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വാക്സിനേഷന് മുൻഗണന നൽകുന്നുണ്ട്. തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികൾ നേരിട്ട് അപ്പോയിൻമെൻറ് എടുക്കുന്നതിന് പകരം, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അധികാരികളോ ഉദ്യോഗസ്ഥരോ വഴിയാണ് അപ്പോയിൻമെൻറ് നൽകുന്നത്.
രാജ്യത്ത് കഴിഞ്ഞ ഡിസംബർ മുതലാണ് കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. നിലവിൽ ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. മുൻഗണനാപട്ടികയിൽ 30 വയസ്സുള്ളവരെയും ഈയടുത്ത് ഉൾപ്പെടുത്തിയിരുന്നു. 35 വയസ്സായിരുന്നു നേരത്തേ പ്രായപരിധി. ഇപ്പോൾ 30 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് പി.എച്ച്.സി.സികളിൽ നിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻമെൻറുകൾ അയക്കുന്നുണ്ട്. ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ.
ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിന് ശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടത് എന്ന് അറിയിക്കുക. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതുവരെ ആകെ 2403165 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.