അഫ്ഗാനിൽ കുടുങ്ങിയ 135 ഇന്ത്യക്കാർ ദോഹവഴി നാട്ടിലേക്ക്
text_fieldsദോഹ: അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ച് ദോഹയിലെത്തിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം ദോഹയിൽ നിന്നും നാട്ടിലേക്ക് പറന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാബൂളിൽ നിന്നും ദോഹയിലെത്തിച്ച 135 പേരാണ് ശനിയാഴ്ച രാത്രിയോടെ നാട്ടിേലക്ക് മടങ്ങിയത്. ഖത്തറിലെ ഇന്ത്യൻ എംബസി നേതൃത്വത്തിൽ ഇവർക്ക് വിശ്രമിക്കാനും തുടർ യാത്രക്കും സൗകര്യമൊരുക്കി. കോൺസുലാർ സേവനങ്ങളും എംബസി നൽകി.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ 400ഓളം ഇന്ത്യക്കാരാണ് കാബൂളിൽ കുടുങ്ങിയത്. ഇവരിൽ 135 പേരാണ് യു.എസ്-നാറ്റോ എയർക്രാഫ്റ്റുകളിലായി ദോഹയിലെത്തിയത്. തുടർന്ന് ശനിയാഴ്ച രാത്രിയോടെ സംഘം ഡൽഹിയിലേക്ക് യാത്രയായി. പൗരന്മാരുടെ സുരക്ഷിത യാത്രക്കും മറ്റും സൗകര്യം നൽകിയ ഖത്തർ അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വ്യോമ സേന നേതൃത്വത്തിൽ നിരവധി പേരെ കാബൂളിൽ നിന്നും നേരിട്ട് ഇന്ത്യയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.