Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right14 സർക്കാർ സ്​കൂളുകൾ...

14 സർക്കാർ സ്​കൂളുകൾ വികസിപ്പിക്കുന്നു വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
14 സർക്കാർ സ്​കൂളുകൾ വികസിപ്പിക്കുന്നു   വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

ദോ​ഹ: പൊ​തു, സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ രാ​ജ്യ​ത്തെ 14 പൊ​തു​സ്​​കൂ​ളു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​പേ​ക്ഷ (ഇ.​ഒ.​ഐ) ക്ഷ​ണി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി-​അ​ശ്ഗാ​ൽ എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് സ്​​കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പാ​ക്കേ​ജ് മൂ​ന്ന്-​പ​ദ്ധ​തി​യി​ൽ നാ​ല് സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ, അ​ഞ്ച് പ്രി​പ്പ​റേ​റ്റ​റി സ്​​കൂ​ളു​ക​ൾ, നാ​ല് ൈപ്ര​മ​റി സ്​​കൂ​ളു​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ഒ​രു സ്​​കൂ​ൾ എ​ന്നി​വ​യാ​ണു​ൾ​പ്പെ​ടു​ക.രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ വ​ർ​ധ​ന​വും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന ആ​വ​ശ്യ​ക​ത​യും സ്​​കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ധ​ന​വും പ​രി​ഗ​ണി​ച്ചാ​ണ് സ്​​കൂ​ളു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ ഗു​ണ​മേ​ന്മ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി.രൂ​പ​രേ​ഖ​യും നി​ർ​മാ​ണ​വും, പ​ഴ​യ സ്​​കൂ​ളു​ക​ൾ നീ​ക്കം ചെ​യ്യു​ക, െപ്രാ​ജ​ക്ട് ഫി​നാ​ൻ​സി​ങ്, ഓ​പ​റേ​ഷ​ൻ, 25 വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്കു​ള്ള അ​റ്റ​കു​റ്റ​പ​ണി, കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ്വ​ത്ത് വ​ക​ക​ൾ അ​ശ്ഗാ​ലി​ന് കൈ​മാ​റു​ക എ​ന്നീ ഘ​ട്ട​ങ്ങ​ളാ​ണ് നി​ർ​മാ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലു​മു​ൾ​പ്പെ​ടു​ന്ന​ത്. പൊ​തു, സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ സ്​​കൂ​ൾ വി​ക​സ​ന​ത്തി​നാ​യി താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ അ​ശ്ഗാ​ലിെൻറ www.ashghal.gov.qa വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ടെ​ൻ​ഡ​ർ-​ഓ​ക്​​ഷ​ൻ പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്താ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ക​മ്പ​നി രേ​ഖ​ക​ളോ​ടൊ​പ്പം 2021 മാ​ർ​ച്ച് 9ന് ​ഉ​ച്ച​ക്ക് 1.00ന് ​മു​മ്പാ​യി EOI@ashghal.gov.qa എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്​​​കൂ​​ൾ പ​രി​സ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യൊ​രു​ക്കി അ​ശ്​​ഗാ​ൽ പ​ദ്ധ​തി​ക​ൾ

ദോ​ഹ: രാ​ജ്യ​ത്തി​ലെ സ്​​കൂ​ളു​ക​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​താ​ണ്​ അ​​ശ്ഗാ​​ലിെ​​ൻ​​റ സ്​​​കൂ​​ൾ സോ​​ൺ സേ​​ഫ്റ്റി േപ്രാ​​ഗ്രാ​ം. മി​ക്ക പ​​ദ്ധ​​തി​​ക​​ളും ഇ​തി​ന​കം പൂ​​ർ​​ത്തി​​യാ​​യി​ട്ടു​ണ്ട്. രാ​​ജ്യ​​ത്തെ 375 സ്​​​കൂ​​ളു​​ക​​ളു​​ടെ​​യും പ​​രി​​സ​​ര​​ത്തു​​ള്ള റോ​​ഡു​​ക​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ പ​​ദ്ധ​​തി​​ക​​ളും വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മ​​ട​​ങ്ങു​​ന്ന പ​​ദ്ധ​​തി​​യാ​​ണി​ത്.

സ്​​​കൂ​​ളു​​ക​​ൾ​​ക്ക് സ​​മീ​​പ​​ത്തും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ഗ​​താ​​ഗ​​ത സു​​ര​​ക്ഷ​​യൊ​​രു​​ക്കു​​ന്ന​​തിെ​​ൻ​​റ​​യും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കു​​ന്ന​​തിെ​​ൻ​​റ​​യും ഭാ​​ഗ​​മാ​​യാ​​ണ് സ്​​​കൂ​​ൾ സോ​​ൺ സേ​​ഫ്റ്റി േപ്രാ​​ഗ്രാം. കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​ത്യേ​​കം പാ​​ത​​ക​​ളും നി​​ർ​​മി​​ക്കു​​ന്ന​ു. നി​​ർ​​മാ​​ണം പാ​​തി​​വ​​ഴി​​യി​​ലു​​ള്ള റോ​​ഡു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​യും ചെ​യ്യു​ന്നു. ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യും ദേ​​ശീ​​യ ഗ​​താ​​ഗ​​ത സു​​ര​​ക്ഷ സ​​മി​​തി​​യു​​മാ​​യും സ​​ഹ​​ക​​രി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പ​​ഠ​​ന​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തെ 504 സ്​​​കൂ​​ളു​​ക​​ളാ​​ണ് സ്​​​കൂ​​ൾ സോ​​ൺ സേ​​ഫ്റ്റി േപ്രാ​​ഗ്രാം പ​​ദ്ധ​​തി​​യി​​ലു​​ള്ള​ത്.

503 സ്​​​കൂ​​ളു​​ക​​ളു​​ടെ പ​​രി​​സ​​ര​​ത്തും വി​​വി​​ധ വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ അ​​ശ്ഗാ​​ൽ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ശ്ഗാ​​ലി​​ന് കീ​​ഴി​​ലെ റോ​​ഡ് ഓ​​പ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് മെ​​യി​​ൻ​​റ​​ന​​ൻ​​സ്​ വ​​കു​​പ്പി​​ന് കീ​​ഴി​​ൽ ന​​ട​​ത്തി​​യ പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും സ്​​​കൂ​​ൾ അ​​ധി​​കൃ​​ത​​രു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ് റോ​​ഡ് സു​​ര​​ക്ഷ പ​​ദ്ധ​​തി​​യൊ​​രു​​ക്കു​​ന്ന​​ത്. സ്​​​കൂ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യ റോ​​ഡു​​ക​​ൾ നി​​ർ​​മി​​ക്കു​​ക, കാ​​ർ പാ​​ർ​​ക്കി​ങ്​ കേ​​ന്ദ്ര​​ങ്ങ​​ൾ സ്​​​ഥാ​​പി​​ക്കു​​ക, ചെ​​റി​​യ റൗ​​ണ്ട് എ​​ബൗ​​ട്ടു​​ക​​ളും മീ​​ഡി​​യ​​നു​​ക​​ളും നി​​ർ​​മി​ക്കു​​ക എ​​ന്നി​​വ​​യാ​​ണ് പ​​ദ്ധ​​തി​​യി​​ല​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

സ്​​​കൂ​​ളു​​ക​​ൾ​​ക്ക് സ​​മീ​​പം വേ​​ഗ​​താ പ​​രി​​ധി നി​​ശ്ച​​യി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ബോ​​ർ​​ഡു​​ക​​ളും അ​​ട​​യാ​​ള​​ങ്ങ​​ളും ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി സ്​​​ഥാ​​പി​​ക്കും. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും പ്ര​​ത്യേ​​ക മു​​ൻ​​ഗ​​ണ​​ന​​യും പ​​ദ്ധ​​തി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ്​​​കൂ​​ളു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ഭാ​​ഗ​​ത്തും സ്​​​കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് പു​​റ​​ത്തു​​പോ​​കു​​ന്ന ഇ​​ട​​ങ്ങ​​ളി​​ലും ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും അ​​ശ്ഗാ​​ൽ ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt schoolinvited application
Next Story