സകാത് ഫണ്ടിൽ സഹായം നൽകിയത് 14 ദശലക്ഷം റിയാൽ
text_fieldsദോഹ: കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയത്തിനു കീഴിലുള്ള സകാത് ഫണ്ടിൽനിന്നും വിവിധ മേഖലകളിലായി സഹായ ഇനത്തിൽ ചെലവഴിച്ചത് 14.68 ദശലക്ഷം ഖത്തർ റിയാൽ. അർഹരായ 416 കുടുംബങ്ങൾക്കാണ് സകാത് ഫണ്ടിൽനിന്നും ധനസഹായം നൽകിയത്. മാസാന്ത സഹായം, സ്കൂൾ പഠന ഫീസ്, ചികിത്സ ചെലവ്, ഒറ്റത്തവണയുള്ള സഹായം, കടംകൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള സഹായം, ചാരിറ്റി ബാസ്കറ്റ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് സഹായധനം. പൂർണമായും ശരീഅത്ത് നിയമങ്ങൾക്കനുസൃതമായാണ് സർക്കാർ സംവിധാനമായ സകാത് ഫണ്ട് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും. അർഹരായ കുടുംബങ്ങൾക്ക് സ്ഥിരമായി നൽകിവരുന്ന ഇനത്തിൽ 98,83,572 റിയാലും ഒറ്റത്തവണയായി നൽകിയ ഇനത്തിൽ 47,96,642 റിയാലും കഴിഞ്ഞ 2021 ഡിസംബർ മാസത്തിൽ സകാത് ഫണ്ടിൽനിന്നും ചെലവഴിച്ചു. അർഹരായവർക്ക് അവരുടെ അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സകാത് ഫണ്ടിൽനിന്നും ധനസഹായം നൽകുന്നതെന്നും കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാർ വഴിയാണ് സകാത് വിതരണമെന്നും സകാത് ഫണ്ട് മേധാവി ഫായിദ് മൊഅസി അൽ ശമ്മാരി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ സകാത് ഫണ്ടിൽനിന്നും സഹായത്തിനായുള്ള അപേക്ഷകളും നിലവിലെ സഹായം പുതുക്കുന്നതിനുള്ള അപേക്ഷകളും സകാത് ഫണ്ടിെൻറ www.zf.org.qa/help വെബ് അഡ്രസ് വഴിയാണ് സമർപ്പിക്കേണ്ടത്. കൂടാതെ, സകാത് ഫണ്ടിലേക്ക് തങ്ങളുടെ സകാത് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ഓഫിസുകളിലോ കലക്ഷൻ പോയൻറുകളിലോ നേരിട്ടെത്തി സകാത് നൽകേണ്ടതിനു പകരം www.zf.org.qa/donation എന്ന വെബ് അഡ്രസ് ഉപയോഗിച്ച് സകാത് നൽകാം. തങ്ങളുടെ സകാത് വിഹിതം എത്രയുണ്ടെന്നും ലിങ്കിലൂടെ അറിയാനാകും. സകാത് ഫണ്ടിെൻറ ഖത്തർ ഇസ്ലാമിക് ബാങ്ക്, ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക്, അൽ റയ്യാൻ ബാങ്ക്, ദുഖാൻ ബാങ്ക് അക്കൗണ്ടുകൾ വഴിയും സകാത് ഫണ്ടിലേക്ക് സകാത് നൽകാവുന്നതാണ്. ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ എ.ടി.എം മെഷീൻ വഴിയും മൊബൈൽ ആപ് വഴിയും സകാത് നൽകാം. അതോടൊപ്പം സൽവാ റോഡിലെ പ്രധാന ഓഫിസിലും മറ്റു ശാഖാ ഓഫിസുകളിലും കലക്ഷൻ പോയൻറുകളിലും നേരിട്ടെത്തിയും സകാത് നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.