സ്വകാര്യ സ്കൂളുകളിൽ 14,000 പുതിയ പ്രവേശനം
text_fieldsദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ 2021-22 അധ്യയനവർഷത്തിൽ പതിനാലായിരത്തിലധികം പുതിയ വിദ്യാർഥികൾ പ്രവേശനം നേടിയതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2021-22 അധ്യയനവർഷത്തേക്കുള്ള വിദ്യാർഥി രജിസ്േട്രഷൻ നടപടികൾ ഒക്ടോബർ 14ന് അവസാനിച്ചതായും രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അടുത്ത വർഷം ജനുവരിക്കു മുമ്പായി രജിസ്റ്റർ ചെയ്യാമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂൾ വിഭാഗം വ്യക്തമാക്കി.
ഇതുവരെ 14,724 വിദ്യാർഥികളാണ് രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയിരിക്കുന്നത്. 328 സ്വകാര്യ സ്കൂളുകളിലും കിൻഡർഗാർട്ടനുകളിലുമായി 2,15,408 വിദ്യാർഥികളാണ് നിലവിലുള്ളത് -സ്കൂൾ ലൈസൻസ് വകുപ്പു മേധാവി ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ഇലക്േട്രാണിക് സേവനങ്ങൾ വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുന്നതിന് സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും കിൻഡർഗാർട്ടനുകളുടെയും പൂർണ വിവരങ്ങൾ രൂപപ്പെടുത്തുന്നതിന് സ്കൂൾ ലൈസൻസ് വകുപ്പ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നെന്നും ഈ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ/കിൻഡർഗാർട്ടൻ പേര്, പാഠ്യപദ്ധതി, വാർഷിക ട്യൂഷൻ ഫീസ്, സ്കൂളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, നിലവിലെ ജോലി ഒഴിവുകൾ, സ്കൂൾ അക്രഡിറ്റേഷൻ, എജുക്കേഷൻ വൗച്ചറുകൾ, മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഇതിൽ ലഭ്യമാണെന്ന് ഹമദ് അൽ ഗാലി വിശദീകരിച്ചു.
രക്ഷാകർത്താക്കൾക്ക് സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് ലഭിക്കുമെന്നും സ്കൂളിെൻറ പേര്, പാഠ്യപദ്ധതി, സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശം, എജുക്കേഷനൽ ലെവൽ, വാർഷിക ട്യൂഷൻ ഫീസ് തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് രക്ഷാകർത്താക്കൾക്ക് സെർച് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എജുക്കേഷനൽ വൗച്ചർ സംവിധാനത്തിനു കീഴിൽ 118 സ്വകാര്യ സ്കൂളുകളും കിൻഡർഗാർട്ടനുകളും ഉണ്ട്.
പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളും കിൻഡർഗാർട്ടനുകളുമായി 15 സ്ഥാപനങ്ങളാണ് പുതുതായി പ്രവർത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.