മാരിടൈം ട്രാൻസ്പോർട്ട് വഴി 14,535 ഇടപാടുകൾ
text_fieldsദോഹ: ഗതാഗത മന്ത്രാലയത്തിനു കീഴിൽ തുറമുഖം വഴി കഴിഞ്ഞ വർഷം നടന്നത് 14,535 ഇടപാടുകൾ. 2021 അവസാന പാദത്തിൽ 3173 ഇടപാടുകൾ നടന്നെന്നും ഇതിൽ 2924 ഇടപാടുകളും കപ്പലുകളുമായി ബന്ധപ്പെട്ട മാരിടൈം ലൈസൻസ്, സൈലേഴ്സ് അഫേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണെന്നും ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു. 2021 മൂന്നാം പാദത്തിൽ മാരിടൈം ട്രാൻസ്പോർട്ട് അഫേഴ്സിലൂടെ 3443 ഇടപാട് പൂർത്തിയായെന്ന് ഗതാഗത മന്ത്രാലയം നേരത്തേ പുറത്തുവിട്ടിരുന്നു.
സുരക്ഷമാനദണ്ഡങ്ങളോടെയും സുരക്ഷിതമായ സമുദ്ര നാവിഗേഷൻ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി സമുദ്ര ഗതാഗത മേഖല കൂടുതൽ വികസിപ്പിക്കുന്നതിലും ആധുനീകരിക്കുന്നതിലും സമുദ്ര ഗതാഗത മേഖല ഏറെ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
സമുദ്രസംബന്ധമായ പ്രവർത്തനങ്ങൾക്ക് നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിലും അപകടങ്ങളുമായി ബന്ധപ്പെട്ട പരിശോധന, പരീക്ഷ, അന്വേഷണം എന്നിവയുടെ സാങ്കേതിക, ഭരണനിർവഹണ വശങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും സമുദ്രഗതാഗത മേഖല നിരന്തരം പ്രവർത്തിച്ചുവരുന്നുണ്ട്. അന്താരാഷ്ട്ര യോഗങ്ങളിലും കർമസമിതികളിലും പങ്കെടുക്കുക വഴി വിവിധ ഓഹരിയുടമകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും മേഖല പ്രതിജ്ഞാബദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.