പ്രവാസികളുടെ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്കായി 150 സ്കോളർഷിപ്പുകൾ
text_fieldsദോഹ: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ മക്കളിൽ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കായി 150 സ്കോളർഷിപ്പുകൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കീഴിലുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇ.സി.ആർ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കൾ, എൻ.ആർ.ഐകളുടെ മക്കൾ എന്നിവർക്കാണ് സ്കോളർഷിപ്പിന് അർഹത. എന്നാൽ, മാസവരുമാനം 4000 യു.എസ് ഡോളറിൽ കൂടാൻ പാടില്ല.
(ഏകദേശം 2,93,173 ഇന്ത്യൻ രൂപ). വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തിക ചെലവലിെൻറ 75 ശതമാനം തുക ഇന്ത്യൻ സർക്കാർ വഹിക്കുകയാണ് െചയ്യുക. ഇത് പരമാവധി 4000 യു.എസ് ഡോളർ (2,93,173 ഇന്ത്യൻ രൂപ) ആയിരിക്കും. എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ, നാക്കിെൻറ അക്രഡിറ്റേഷനുള്ള യു.ജി.സി അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങൾ, സെൻട്രൽ യൂനിവേഴ്സിറ്റികൾ, ഡി.എ.എസ്.എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ് കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുക.
ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. യോഗ്യരായ വിദ്യാർഥികൾ ഡയസ്പോറ ചിൽഡ്രൻ സ്കീം സ്കോളർഷിപ്പ് േപ്രാഗ്രാം (SPDC) വഴി അപേക്ഷിക്കണം. www.spdcindia.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.