സുരക്ഷക്കായി 1650 അംഗ പട്രോൾ ടീം
text_fieldsകുവൈത്ത് സിറ്റി: ദേശീയ–വിമോചന ദിനാഘോഷം കണക്കിലെടുത്ത് സുരക്ഷ നടപടികൾ ഏകോപിപ്പിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി.
മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിെൻറ നേതൃത്വത്തിലായിരുന്നു യോഗം.
1650 അംഗ പട്രോൾ ടീമിനെ വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു.
അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാർ, ആറ് ഗവർണറേറ്റുകളിലെ സുരക്ഷ വകുപ്പ് മേധാവികൾ, ഉന്നത പൊലീസ് മേധാവികൾ എന്നിവരാണ് പങ്കെടുത്തത്.
ആഘോഷങ്ങൾ ജനജീവിതത്തിനും യാത്രാനീക്കത്തിനും തടസ്സമാകാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും എടുക്കാൻ മന്ത്രി നിർദേശം നൽകി.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമെതിരെ ഫോം സ്പ്രേയും കളിത്തോക്കും ഉപയോഗിക്കുന്നത് കണ്ടാൽ നടപടിയെടുക്കാനാണ് നിർദേശം. ആഘോഷം നിയമലംഘനങ്ങളിലേക്ക് വഴിമാറാതിരിക്കാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.