Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​16.70 ല​ക്ഷം...

​16.70 ല​ക്ഷം യാ​ത്ര​ക്കാ​ർ; നി​റ​ഞ്ഞോ​ടി മെ​ട്രോ

text_fields
bookmark_border
​16.70 ല​ക്ഷം യാ​ത്ര​ക്കാ​ർ; നി​റ​ഞ്ഞോ​ടി മെ​ട്രോ
cancel
camera_alt

ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പ് ഫൈ​ന​ൽ ദി​നം ദോ​ഹ മെ​ട്രോ​യി​ലെ തി​ര​ക്ക്

ദോ​ഹ: ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പും, ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ​നി​റ​ഞ്ഞോ​ടി ദോ​ഹ മെ​ട്രോ. ക​ളി​യും വി​വി​ധ വി​നോ​ദ-​വി​ജ്ഞാ​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട ദി​വ​സ​ങ്ങ​ളി​ൽ 16.7 ല​ക്ഷം പേ​ർ ദോ​ഹ മെ​ട്രോ​യും ലു​സൈ​ൽ ട്രാം ​നെ​റ്റ്‍വ​ർ​ക്കും ഉ​പ​യോ​ഗി​ച്ച​താ​യി ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു.

മെ​ട്രോ ​യാ​ത്ര​ക്കാ​ർ 16 ല​ക്ഷ​വും, ട്രാം ​യാ​ത്ര​ക്കാ​ർ 70,000 വു​മാ​യി​രു​ന്നു. ഡി​സം​ബ​ർ 11, 14 ദി​വ​സ​ങ്ങ​ളി​ൽ 974 സ്റ്റേ​ഡി​യ​ത്തി​ലും, 18ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി ന​ട​ന്ന ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പി​നും, ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​താ​റ, സൂ​ഖ് വാ​ഖി​ഫ്, മു​ശൈ​രി​ബ് ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും ല​ക്ഷ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.

ഫൈ​ന​ലും ദേ​ശീ​യ ദി​ന​വും ഒ​ന്നി​ച്ചു വ​ന്ന ഡി​സം​ബ​ർ 18നാ​യി​രു​ന്നു ഏ​റ്റ​വും തി​ര​ക്കേ​റി​യ​ത്. ഒ​രു ദി​വ​സം മാ​ത്രം 3.63 ല​ക്ഷം പേ​ർ ദോ​ഹ മെ​ട്രോ ഉ​പ​യോ​ഗി​ച്ചു. ലു​സൈ​ൽ ക്യു.​എ​ൻ.​ബി, സൂ​ഖ് വാ​ഖി​ഫ്, ക​താ​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളാ​യി​രു​ന്നു ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ​ത്.

ജ​ന​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. മെ​ട്രോ ലി​ങ്ക്, മെ​ട്രോ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ​യി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. 30 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 61റൂ​ട്ടു​ക​ളി​ലാ​ണ് മെ​ട്രോ ലി​ങ്ക് ബ​സു​ക​ൾ ഓ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MetroPassengersQatar News
News Summary - 16.70 lakh passengers; Crowded metro
Next Story