ഇഅ്തികാഫിന് 183 പള്ളികൾ
text_fieldsദോഹ: വിശുദ്ധ റമദാനിലെ പുണ്യങ്ങളുടെ പൂക്കാലമായ അവസാന പത്തിൽ പള്ളികളിൽ ഇഅ്തികാഫിന് ഒരുങ്ങുന്ന വിശ്വാസികൾക്ക് സൗകര്യമൊരുക്കി ഔഖാഫ് മതകാര്യ മന്ത്രാലയം.183 പള്ളികളിലാണ് ഇഅ്തികാഫിന് സൗകര്യമൊരുക്കിയത്.
ഇവയുടെ പട്ടിക മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാർഥനകളും ആരാധനാ കർമങ്ങളുമായി വിശ്വാസികൾ കൂടുതൽ സമയവും പള്ളികളിൽ തന്നെ താമസിക്കുന്നതാണ് ഇഅ്തികാഫ്.15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇഅ്തികാഫിന് അനുമതി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.
അതേസമയം 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇഅ്തികാഫിന് അനുമതിയില്ല. പട്ടികയിലുള്ള 183 പള്ളികളിൽ മാത്രമാണ് ഇഅ്തികാഫിന് അവസരം നൽകുക.വ്യക്തിശുചിത്വം പാലിക്കണമെന്നും പള്ളികളിലെത്തുന്ന മറ്റ് വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നും മന്ത്രാലയം നിർദേശിച്ചു. ഉറക്കവും ഭക്ഷണം കഴിക്കലുമെല്ലാം അതിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.