Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ് പദ്ധതികളെ...

ലോകകപ്പ് പദ്ധതികളെ എണ്ണവിലയിടിവ് ബാധിക്കില്ല -ഖത്തര്‍ പ്രധാനമന്ത്രി

text_fields
bookmark_border

ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിശ്ചയിച്ച സമയത്തിനും മുമ്പേ പൂര്‍ത്തിയാക്കാന്‍ കഴിയും വിധമാണ് ഖത്തര്‍ മുന്നേറുന്നതെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. റെയില്‍, തുറമുഖ പദ്ധതികളടക്കം പ്രധാന പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ നടന്ന യൂറോമണി ഖത്തര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്താരാഷ്ട്ര തലത്തില്‍ കഴിവും പ്രാപ്തിയും പ്രകടിപ്പിക്കാന്‍ കഴിയുംവിധം സാമ്പത്തിക മേഖലയെ വളര്‍ത്തിക്കൊണ്ടുവരാനുളള ഒരവസരവും ഖത്തര്‍ പാഴാക്കില്ല. സാമ്പത്തികമേഖലയുടെ അടിസ്ഥാന വികസനത്തിനുതകുന്ന നടപടികള്‍ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന നിയമനിര്‍മാണവും ബന്ധപ്പെട്ട സംവിധാനങ്ങളുടെ രൂപവല്‍കരണവും ഇതിന്‍െറ ഭാഗമാണ്. ആഗോള തലത്തിലെ വിലയിടിവും സാമ്പത്തിക നാണ്യനയങ്ങളുടെ കൃത്യമായ നിര്‍വഹണവും കരുതലോടെയുളള ഉപയോഗവും നാണ്യപ്പെരുപ്പനിരക്ക് ഏറ്റവും ചുരുങ്ങിയ നിലയിലാക്കിയിട്ടുണ്ട്്. എല്ലാ മേഖലയിലെയും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമ്പത്തിക മേഖലയുടെ വൈവിധ്യവല്‍കരണത്തിനുളള നയങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ ഒരുക്കമാണ്. എല്ലാ മേഖലകളിലും നിക്ഷേപ പദ്ധതികള്‍ തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍എണ്ണയിതര മേഖലയുടെ ത്വരിത ഗതിയിലുളള വികസനം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകുമെന്നും പ്രധാനമന്ത്രി വിലയിരുത്തി.
സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി സാമ്പത്തിക മേഖലയുടെ വൈവിധ്യവല്‍കരണത്തിന് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി പണം ചെലവിടുന്നതിന് സര്‍ക്കാര്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുളള അവശ്യനടപടികളും സ്വീകരിക്കുന്നുണ്ട്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 യാഥാര്‍ഥ്യമാക്കുന്നതിനായി ഖത്തര്‍ നടപടികള്‍ സ്വീകരിക്കും. 
2011-2016 വികസന അജണ്ടയുടെ ഭാഗമായി നടപ്പിലാക്കിയ 2013-16 ലെ തന്ത്രപ്രധാന സാമ്പത്തിക പദ്ധതികളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. 
സ്വദേശികള്‍ക്കും ആഗോള നിക്ഷേപകര്‍ക്കും അവസരങ്ങളൊരുക്കുന്ന നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിയമനിര്‍മാണവും സൗകര്യപ്രദമായ നടപടിക്രമങ്ങളും കൊണ്ടുവരാനും ഒരുക്കമാണ് -അദ്ദേഹം പറഞ്ഞു. 
സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റിന്‍െറ പൊതുലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തറിന്‍െറ സാമ്പത്തിക നാണ്യ നയങ്ങള്‍ രൂപവല്‍കരിക്കുന്നത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്‍െറ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി എല്ലാ സ്ഥാപനങ്ങളും കൗണ്‍സിലിന്‍െറ തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിനാലാണിത്. ഇടിയുന്ന എണ്ണവിലയുടെ ആഘാതം കുറക്കുന്നതിനായി ജിസിസി രാഷ്ട്രങ്ങള്‍ കൂട്ടായ ശ്രമം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldcup 2022
Next Story