സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, തൊഴിലാളികളുടെ എണ്ണം കുറക്കാം
text_fieldsദോഹ: വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ കഴിയും വിധം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കമ്പനികള്‍ക്ക് അവബോധം നല്‍കാന്‍ മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയത്തിന് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 25 ശതമാനവും തൊഴില്‍ നൈപുണ്യം നേടിയ വിഭാഗമാകാന്‍ വേണ്ടി രാജ്യത്തെ നിയമന സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനും തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ തൊഴില്‍രംഗം പരിശോധിച്ച് 2015 മുതല്‍ 2020 വരെയുളള കാലയളവിലേക്ക് രാജ്യത്ത് ആവശ്യമായ വിദേശ തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ കണക്കുകളും മന്ത്രാലയത്തിന്‍െറ പരിശോധന വിഭാഗം രൂപപ്പെടുത്തിയിട്ടുണ്ട്. 2015ന്‍െറ ആദ്യപകുതിയില്‍ 134 രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നല്‍കിയത്.
20,431 സ്ഥാപനങ്ങളില്‍ 26,522 പരിശോധനകളാണ് ഈ വര്‍ഷം തൊഴില്‍ വകുപ്പ് നടത്തിയത്. ഒക്കുപേഷണല്‍ ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാര്‍ 3,759 സ്ഥാപനങ്ങളിലായി 15,160 പരിശോധനകളും നടത്തി. നൈപുണ്യമുളള തൊഴിലാളികള്‍ക്കായുളള ആവശ്യപൂര്‍ത്തീകരണവും അത്തരം തൊഴിലാളികളുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശസംരക്ഷണവും മന്ത്രാലയത്തിന് കീഴിലെ ലേബര്‍ വിഭാഗത്തിന്‍െറ ചുമതലയാണ്. സ്വകാര്യ മേഖലയില്‍ ഖത്തരികള്‍ക്കുളള തൊഴില്‍ സാധ്യതകള്‍ കണ്ടത്തെുകയും അവരുടെ പ്രാധിനിധ്യം യഥാവിധിയുണ്ടെന്ന് ഉറപ്പുവരുത്തലും മന്ത്രാലയത്തിന്‍െറ ചുമതയലാണ്.
രാജ്യത്തെ തൊഴിലന്വേഷകര്‍ക്കും തൊഴില്‍ നൈപുണ്യം നേടിയ വിദേശികള്‍ക്കും രാജ്യത്തെ തൊഴില്‍വിപണിയില്‍ ഇടം കണ്ടത്തെുന്നതിന് പിന്തുണ നല്‍കുകയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടും വിധം ഉന്നത നിലവാരമുളള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 1,189 ഖത്തരികളെ സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടത്തെുന്നതിന് മന്ത്രാലയം സഹായിച്ചിട്ടുണ്ട്.
കൂടാതെ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് നിലവിലുളളതും വരാനിരിക്കുന്നതുമായ അവസരങ്ങളെക്കുറിച്ചുള്ള പഠനം 65 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിഭിന്നശേഷിയുളളവര്‍ക്ക് യോജിച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതില്‍ 28 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്. ഇ എംപ്ളോയ്മെന്‍റ് പദ്ധതിയുടെ രണ്ടാം ഘട്ടം 30 ശതമാനം പൂര്‍ത്തിയായി.
സ്വദേശിവല്‍കരണത്തിനായി സ്വകാര്യമേഖലയിലെ 19 കമ്പനികളുമായി മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. സ്വദേശികളെ അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനായി അയക്കാന്‍ ഈ കമ്പനികളുമായി ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.