ഇബ്രാഹിമോവിച്ചും ഖത്തറിലേക്ക്?
text_fieldsദോഹ: സ്വീഡിഷ് ക്യാപ്റ്റനും പാരിസ് സെയിന്‍റ് ജെര്‍മെന്‍ സൂപ്പര്‍ താരവുമായ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് ഖത്തറിലേക്ക് കൂടുമാറിയേക്കുമെന്ന് സൂചന. താരം തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. നിലവില്‍ പി.എസ്.ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കവുമായി ഇബ്രഹീമോവിച്ച് രംഗത്തത്തെിയത്. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും പരിഗണനയിലുണ്ടെങ്കിലും ഖത്തര്‍ സ്റ്റാര്‍സ് ലീഗടക്കമുള്ള സാധ്യതകള്‍ തള്ളാനാവില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. പി.എസ്.ജിയുമായി കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ ഇബ്രയുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. നിലവില്‍ പി.എസ്.ജിയില്‍ മാത്രമാണ് തന്‍െറ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. 2012ല്‍ മിലാനില്‍ നിന്ന് 20 ദശലക്ഷം യൂറോക്ക് പി.എസ്.ജിയില്‍ എത്തിയതോടെയാണ് ഫ്രഞ്ച് ക്ളബിന്‍െറ നല്ലകാലം ആരംഭിച്ചത്. തുടര്‍ച്ചയായി മൂന്ന് ലീഗ് കിരീടങ്ങളാണ് ഇബ്രയുടെ നേതൃത്വത്തില്‍ ക്ളബ് അടിച്ചെടുത്തത്. ഇത്തവണ സീസണ്‍ പകുതി പിന്നിട്ടതോടെ 19 പോയിന്‍െറന്ന വ്യക്തമായ മാര്‍ജിനില്‍ നാലാം കിരീടപോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് ഖത്തര്‍ വ്യവസായിയായ നാസര്‍ കുലൈഫിയുടെ ഉടമസ്ഥതയിലുളള പി.എസ്.ജി ക്ളബ്.
‘കരാര്‍ തീരാനായിരിക്കുന്നു, പുതിയത് തെരെഞ്ഞെടുക്കണം, അതെനിക്ക് പുതിയ അനുഭവമായിരിക്കും’ - എല്‍ എക്വിപ്പ് എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിമോവിച്ച് പറഞ്ഞു. എന്നാല്‍, ആറ് മാസം കൂടി കരാര്‍ ബാക്കിയുണ്ടെന്നും ഫ്രഞ്ച് ക്ളബിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ മുഴുവനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എവിടേക്കും തീരുമാനിച്ചിട്ടില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്ളബ് പ്രസിഡന്‍റായ നാസര്‍ കുലൈഫിയുമായും ഖത്തര്‍ ജനതയുമായും നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. കാര്യങ്ങള്‍ ഉറപ്പിച്ചു പറയാനായിട്ടില്ളെന്നും ഖത്തര്‍ ഒരു ഓപ്ഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എസ്.ജിക്കായി 147 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇബ്രഹിമോവിച്ച് 123 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചിട്ടത്. താരത്തെ ക്ളബില്‍ തന്നെ പിടിച്ചു നിര്‍ത്താനാണ് അധികൃതരുടെ ശ്രമമെങ്കിലും പുതിയ ഇടം കണ്ടത്തെുമെന്ന് താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാഴ്സലോണയില്‍ നിന്ന് സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ളബായ അല്‍ സദ്ദിലേക്ക് കൂടുമാറിയത് ഈ വര്‍ഷമാണ്.
തിങ്കളാഴ്ച ഖത്തറിലത്തെിയ പി.എസ്.ജി ക്ളബ് താരങ്ങള്‍ ആസ്പയര്‍ സോണില്‍ പരിശീലനം തുടങ്ങി. ഇറ്റാലിയന്‍ ക്ളബായ ഇന്‍റര്‍മിലാന്‍ താരങ്ങളും ഇന്നലെ പരിശീലനത്തിനായി ഖത്തറിലത്തെി.
ഇരു ടീമുകളും നാളെ അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വെച്ച് സൗഹൃദ മത്സരത്തിനും ഇറങ്ങുന്നുണ്ട്. ഇരു ടീമും മൊറോക്കൊയില്‍ കഴിഞ്ഞ വര്‍ഷം പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയം പി.എസ്.ജിക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.