ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍
text_fieldsദോഹ: ദേഹത്ത് പാഴ്സല്‍ പാക്കില്‍ വെച്ചുകെട്ടി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരനായ യാത്രക്കാരനെ ഹമദ് അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ട്രാന്‍സിറ്റ് വിസയില്‍ മറ്റൊരു അറബ് രാജ്യത്ത് നിന്ന് ഹമദ് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനാണ് പൊലീസിന്‍െറ പിടിയിലായത്. വയറിന് താഴയെും കാലിന്‍െററ ഞെരിയാണിക്ക് മുകളിലായും പാഴ്സല്‍ പാക്കുകളില്‍ പൊതിഞ്ഞ് സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. എമിഗ്രേഷന്‍ പരിശോധനക്കിടെ യാത്രക്കാരന്‍െറ ശരീര പ്രകൃതിയില്‍ സംശയം തോന്നിയതിനാല്‍ സൂക്ഷമമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് അഞ്ച് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം ദേഹത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്. വിപണിയില്‍ 12 ലക്ഷം റിയാല്‍ വില വരുന്ന സ്വര്‍ണമാണ് കണ്ടത്തെത്.
ഹമദിലെ കസ്റ്റംസ് കേഡര്‍മാരുടെ കഴിവുകൊണ്ടാണ് ഇത്തരം കേസുകള്‍ പിടികൂടുന്നതെന്നും വിവിധരീതിയിലുള്ള കള്ളക്കടത്ത് പിടികൂടുന്നതിനുള്ള പ്രത്യേക പരിശീലനം തന്നെ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടര്‍ അജബ് മന്‍സൂര്‍ അല്‍ ഖഹ്താനി പറഞ്ഞു. രാജ്യത്തേക്ക് അനധികൃത വസ്തുക്കളും നിരോധിത മരുന്നുകളും ലഹരി മരുന്നും കടത്തുന്നത് തടയുന്നതില്‍ ഇവരുടെ പങ്ക് വളരെ വലിയതാണ്. സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ഈയടുത്തായി ട്രാന്‍സിറ്റ് വിസയില്‍ ഹമദിലിറങ്ങിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആറ് കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.