അജ് യാല്‍ യൂത്ത് ഫിലിം ഫെസ്റ്റ് : 36 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍
text_fieldsദോഹ: മൂന്നാമത് അജ് യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒയും അജ് യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ അല്‍ റുമൈഹി അറിയിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ കതാറയിലാണ് മേള നടക്കുക.
എട്ടിനും 21നും ഇടയില്‍ പ്രായമുള്ള അഞ്ഞൂറിലേറെ ചലച്ചിത്ര തല്‍പരരായ വിദ്യാര്‍ഥികളാണ് മേളയില്‍ ജൂറിമാരാവുക. മൊഹഖ്, ഹിലാല്‍, ബദര്‍ എന്നീ വിഭാഗങ്ങളില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള 80ലേറെ സിനിമകള്‍ ഇവര്‍ വിലയിരുത്തും. ജൂറി അംഗങ്ങളില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഖത്തറിന് പുറത്തുനിന്ന് ആസ്ട്രേലിയ, ബഹ്റൈന്‍, ബോസ്നിയ ആന്‍റ് ഹെര്‍സഗോവിന, ഇറാഖ്, ഇറ്റലി, കുവൈത്ത്, ലബ്നാന്‍, ഒമാന്‍, സെര്‍ബിയ തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. അജ്്യാലിന്‍െറ ഓരോ ജൂറി വിഭാഗവും ഹ്രസ്വ, ഫീച്ചര്‍ വിഭാഗങ്ങളില്‍ നിന്നുള്ള മികച്ച ആറ് സിനിമകള്‍ പ്രഖ്യാപിക്കും. മികച്ച സിനിമയുടെ സംവിധായകന്‍െറ അടുത്ത സിനിമയുടെ ഫണ്ടിങ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വഹിക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള ഫീച്ചര്‍ സിനിമകളാണ് മേളയിലത്തെുന്നത്. ഹാനി അബൂ അസദിന്‍െറ ദി ഐഡള്‍ ആണ് ഉദ്ഘാടന ചിത്രം
അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളാണ് മേളിയില്‍ പ്രദര്‍ശിപ്പിക്കുക. ലോകോത്തര സംവിധായകരും സിനിമാ പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്യാനുള്ള അവസരമാണ് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിലൂടെ ലഭ്യമാകുന്നതെന്ന് ഫാത്തിമ അല്‍റുമൈഹി പറഞ്ഞു. ഓരോ പ്രായ വിഭാഗത്തിനുമനുസരിച്ച് കുട്ടികളെ ലക്ഷ്യമിട്ടുള്ള ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. എട്ട് മുതല്‍ 12 വയസ് വരെയുള്ള മൊഹഖ് വിഭാഗമാണ് ജൂറികളില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ളവരുടെ ഹിലാല്‍, 18നും 21നും ഇടയില്‍ പ്രായമുള്ളവരുടെ ബാദര്‍ എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. ഇതിനു പുറമെ എട്ട് വയസിന് താഴെയുള്ളവര്‍ക്കായി ബാരിഖ് എന്ന പേരില്‍ മത്സര ഇനത്തിലല്ലാതെ നിരവധി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ ഇതില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രത്തിന് വോട്ട് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.