Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചില മേഖലകളില്‍...

ചില മേഖലകളില്‍ വിദേശികളുടെ  എണ്ണം നിയന്ത്രിക്കും

text_fields
bookmark_border

 

ദോഹ: ചില മേഖലകളിലെങ്കിലും വിദേശികളുടെ എണ്ണം നിയന്ത്രിക്കേണ്ടി വരുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഇബ്രാഹിം ഇബ്രാഹിം വ്യക്തമാക്കി. എന്നാല്‍, വിദേശികളുടെ എണ്ണംകുറക്കുന്നതിലല്ല മറിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെ മല്‍സരക്ഷമതയും കഴിവും പരിപോഷിക്കുന്നതിലാണ് തങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. വരുമാന സ്രോതസ്സുകളില്‍ വൈവിധ്യവല്‍കരണത്തിനായി രാജ്യത്തെ സ്വകാര്യമേഖലയെ പരിപോഷിപ്പിക്കാന്‍ ഗവണ്‍മെന്‍റിന് ബാധ്യതയുണ്ട്. വിപണിയിലെ എണ്ണവിലത്തകര്‍ച്ച ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ മുന്നൊരുക്കങ്ങളെ ഒരുതരത്തിലും ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. എണ്ണവിലയിലെ അസ്ഥിരത രാജ്യത്തിന്‍െറ സാമ്പത്തിക മേഖലക്കുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ‘ദി പെനിന്‍സുല’ പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
താരതമ്യേന വളരെ കുറഞ്ഞ സ്വദേശികളേ സ്വകാര്യമേഖലയില്‍ ജോലിയെടുക്കുന്നുള്ളൂ. സ്വകാര്യഖേലയുടെ പ്രോത്സാഹനത്തിനായി  ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിന്‍െറ സഹായത്തോടെ ചെറു സംരംഭങ്ങളില്‍ നിക്ഷേപമിറക്കാന്‍ സ്വദേശികളെ പ്രാപ്തരാക്കും. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം എടുത്തിടുണ്ട്. സന്തുലിതവും കാര്യക്ഷമമവുമായിരിക്കും വാര്‍ഷിക ബജറ്റെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണക്കുകൂട്ടിയപോലെ കാര്യങ്ങളെ നേരിടാനാവില്ല. താഴ്ന്ന എണ്ണവില നിലവിലെ പദ്ധതികളെക്കുറിച്ച് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. വരവും ചെലവും സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ സമ്പത്തിന്‍െറ പാഴ്ചെലവ് തടയണം. അതോടൊപ്പം ഗവണ്‍മെന്‍റ് എന്ന നിലക്ക് കാര്യക്ഷമമായ ബജറ്റിന്‍െറ പ്രഖ്യാപനവും ആവശ്യമാണ്.ഇതിനായി ജനതയുടെ സഹകരണവും ആവശ്യമാണ്. ഹ്രസ്വകാലത്തേക്കുള്ള  മുന്‍കരുതലെന്ന നിലക്ക് രാജ്യത്തെ പ്രധാന ഊര്‍ജ വിഭവങ്ങളായ വെള്ളത്തിന്‍െറയും വൈദ്യുതിയുടെയും ദുര്‍വ്യയം തടയാന്‍ നടപടിയെടുക്കും. ഇവ രണ്ടും കുറഞ്ഞ ചെലവിലാണ് രാജ്യത്ത് ലഭ്യമാകുന്നത്. ഖത്തരികള്‍ക്ക് സൗജന്യവും വിദേശികള്‍ക്ക് കുറഞ്ഞ തുകക്കുമാണ്  ലഭ്യതയെന്നിരിക്കെ ഇവയുടെ ഉപഭോഗത്തിന് ഒരു നിയന്ത്രണവുമില്ല. മൂന്ന് മാസത്തേക്ക് വീട് പൂട്ടി പുറത്തുപോകുന്നവര്‍ പോലും എയര്‍ കണ്ടീഷണറും മറ്റും ഓണ്‍ ചെയ്താണ് രാജ്യം വിടുന്നത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും പൊതുഖജനവിനെ ബാധിച്ച ദുര്‍മേദസ് നീക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും ഇബ്രാഹിം പറഞ്ഞു. 
തന്ത്രപരമായ വികസന ലക്ഷ്യമിട്ടുള്ള ‘ഖത്തര്‍ നാഷണല്‍ വിഷന്‍ പദ്ധതി’യില്‍ വൈവിധ്യമാര്‍ന്ന വ്യവസായങ്ങളെയും എണ്ണയേതര പദ്ധതികളുടെ വികസനത്തിനും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികളിലൂടെ ‘ഖത്തര്‍ നാഷനല്‍ വിഷന്‍’ വിഭാവനം ചെയ്യുന്ന ലക്ഷ്യം നേടും. 
രാജ്യത്തിന്‍െറ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള അനവധി പദ്ധതികളില്‍ പണം ചെലവഴിക്കുന്നുണ്ട്. വികസനത്തിനും ഗവേഷണത്തിനുമായി (ക്യു.എസ്.ടി.പി) 2.8 ശതമാനം തുകയാണ് സര്‍ക്കാറിന്‍െറ വരുമാനത്തില്‍നിന്ന് നീക്കിവെക്കുന്നത്. ആഗോള ഭീമന്മാരായ ജി.ഇ, എക്സോണ്‍ മൊബില്‍, ഷെയ്ല്‍ തുടങ്ങിയ കമ്പനികള്‍ രാജ്യത്ത് ഖത്തരികളുടെ പങ്കാളിത്തത്തില്‍ ഗവേഷണം ആരംഭിച്ചുകഴിഞ്ഞു. 
എണ്ണ വരുമാനത്തെ അമിതമായി ആശ്രയിക്കാതെ മറ്റു വരുമാന സ്രോതസുകള്‍ കണ്ടത്തൊനും വിദ്യാഭ്യാസത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനായിരിക്കും ‘ദേശീയ കാഴ്ചപ്പാടി’നോടനുബന്ധിച്ചുള്ള ഈ ഗവേഷണങ്ങള്‍. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarForeigners
Next Story