വര്‍ഗീയതയോടുളള മൗനം മതേതരപാര്‍ട്ടികളുടെ ശക്തി ക്ഷയിപ്പിക്കും -ഹമീദ് വാണിയമ്പലം
text_fieldsദോഹ: വര്‍ഗീയതക്കെതിരെ മതേതപാര്‍ട്ടികള്‍ പാലിക്കുന്ന മൗനം അവരുടെ ശക്തി ക്ഷയിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ വര്‍ഗീയ കക്ഷികള്‍ക്ക് നേരെ യു.ഡി.എഫ് പുലര്‍ത്തിയ മൃദുസമീപനമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ പരാജയത്തിന് പ്രധാനകാരണം. ദോഹയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കള്‍ച്ചറല്‍ ഫോറം ജില്ല കൗണ്‍സില്‍ അംഗങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പല ഭാഗത്തും വംശീയതയും വര്‍ഗീയതയും ശക്തിപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് നേട്ടം മുമ്പില്‍ കണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പുലര്‍ത്തിയ മൗനം അവര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയെ പ്രതേിരോധിക്കേണ്ടത് എല്ലാ മതേതര കക്ഷികളെയും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം. വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്നത് ന്യായീകരിക്കുന്ന മന്ത്രിമാരും എം.പിമാരുമുളള ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയതയോട് സ്വീകരിച്ച അവസരവാദ നിലപാടാണ് രാജ്യത്ത് വര്‍ഗീയത വളര്‍ത്തിയത്. ഭരണതുടര്‍ച്ചക്ക് വേണ്ടി വര്‍ഗീയതയും ജാതീയതയും ഉപയോഗപ്പെടുത്തുന്ന രീതി രാജ്യത്തിനും സ്വന്തം പാര്‍ട്ടിക്കും ഏറെ ദോഷം ചെയ്യുമെന്ന് എല്ലാവരും തിരിച്ചറിയണം.
വെല്‍ഫെയര്‍ പാര്‍ട്ടി ത്രിതല പഞ്ചായത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജനപക്ഷ രാഷ്ട്രീയം സ്വീകരിക്കാന്‍ ജനം തയ്യാറാണെന്ന സൂചനയാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പാര്‍ട്ടിക്ക് ശക്തിയുളള കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടി ജയിക്കുകയോ രണ്ടോ മൂന്നോ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. 42 ഇടങ്ങളില്‍ ജയിക്കാനും 80ലധികം സഥലങ്ങളില്‍ രണ്ടാം സ്ഥാനത്തത്തൊനും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചു. കേരളത്തിലെ ഏതാണ്ട് എല്ലാ പാര്‍ട്ടികളും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
കേവലം നാല് വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ പരമ്പരാഗത പാര്‍ട്ടികള്‍ മുമ്പോട്ട് വന്നുവെന്നത് വലിയ നേട്ടമായാണ് പാര്‍ട്ടി കാണുന്നത്. വിജയിച്ച അംഗങ്ങളെ മാതൃക അംഗങ്ങളാക്കി മാറ്റുന്നതിന് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് എം.എം. മൊഹ്യുദ്ദീന്‍, താജ് ആലുവ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി യാസിര്‍. എം. അബ്ദുല്ല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.