സംഗീത വിരുന്നൊരുക്കി ഖയാല്‍ എ ഗസല്‍
text_fieldsദോഹ: പ്രണയത്തിന്‍െറയും വിരഹത്തിന്‍െറയും സംഗീതം ഒഴുകിയത്തെിയ ഖയാല്‍ എ ഗസല്‍ ആസ്വാദകര്‍ക്ക് വിരുന്നായി. പ്രശ്സ്ത ഗായിക മഞ്്ജരി അവതരിപ്പിച്ച ഗസല്‍ സന്ധ്യ റീജന്‍സി ഹാളില്‍ ഒത്തുകൂടിയ സംഗീത പ്രേമികളുടെ മനസ് കുളിര്‍പ്പിച്ചു. നിറഞ്ഞുകവിഞ്ഞ സദസിന് മുമ്പില്‍ ഉറുദു, മലയാളം ഗസലുകള്‍ക്കൊപ്പം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടി മഞ്്ജരി അക്ഷരാര്‍ഥ്ധില്‍ സദസ്സിനെ കൈയിലെടുത്തു. ബഡി ദൂര്‍ സെ ആയീ ഹേ പ്യാര്‍ കാ തോഫ ലായീ ഹേ (വളരെ ദൂരത്ത് നിന്നും ഞാന്‍ പ്രണയത്തിന്‍െറ സമ്മാനം കൊണ്ടുവന്നിരിക്കുന്നു) എന്ന വരികളില്‍ തുടങ്ങിയ സംഗീത സന്ധ്യ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
പ്രിയപ്പെട്ടവനെ പതിനാലാം രാവിലെ ചന്ദ്രനോടുപമിക്കുന്ന കല്‍ ചൗദ്്വീ കീ രാത്ത്, ഒളിപ്പിച്ചു വച്ച പ്രണയത്തിന്‍െറ നൊമ്പരമുള്ള സുഖത്തെക്കുറിച്ച് വിവരിക്കുന്ന രംഗിഷ് യെ സഹീ, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും പൊളിഞ്ഞു പോയ പ്രണയവും സമ്മാനിച്ച ഭ്രാന്തമായ അവസ്ഥയെക്കുറിച്ച് പാടുന്ന ഗസബ് കിയാ തേരെ വാദാ പേ, തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തിന്‍െറ ഗൃഹാതുരത വിവരിക്കുന്ന യെ ദൗലത്ത് ഭി ലേലോ... തുടങ്ങിയ ഗാനങ്ങളിലൂടെ ഗസലിന്‍െറ മാധുര്യം സദസ്യരിലേക്ക് കിനിഞ്ഞിറങ്ങി. പ്രണയത്തിന്‍െറയും വിരഹത്തിന്‍െറയും ഗൃഹാതുരത്വത്തിന്‍െറയും പടവുകളിലൂടെ ആസ്വദകരെ കൊണ്ടുപോകുന്നതായിരുന്നു മഞ്ജരിയുടെ മനോഹര ശബ്ദം.
ദീപക് മറാത്തെ(ഹാര്‍മോണിയം), കൈലേശ് പട്ടാര(വയലിന്‍), ജയരാജ്(റിഥം), റോഹന്‍ കിഷന്‍ രത്തന്‍(സന്തൂര്‍), അര്‍ഷദ് ഖാന്‍(തബല) എന്നിവര്‍ പിന്നണിയില്‍ സജീവമായി. ഭാരതി ഡാന്‍സ് കമ്പനിയുടെ സൂഫീനൃത്തത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
തിരുമുറ്റം ചീഫ് പാട്രണ്‍ സൈനുദ്ദീന്‍ വന്നേരി, ലാവിഷ് ഗ്രൂപ്പ് എം.ഡി ഷാനി, വാള്‍മാക്സ് ഗ്രൂപ്പ് എം.ഡി ശംസുദ്ദീന്‍, ഗഫൂര്‍(റൊട്ടാന ഹോട്ടല്‍സ്), മാത്യു(വിങ്സ് ഫ്രഷ് ഫുഡ് കമ്പനി), ജെയിംസ് ജോണ്‍ (ഗള്‍ഫ് ടൈംസ് ആക്ടിങ് ജനറല്‍ മാനേജര്‍), രാജന്‍(ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി), നിഷാദ് (ക്യുബിസ്) എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.