കൂടുതല്‍ വിദ്യാര്‍ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ കണ്ടത്തെി
text_fieldsദോഹ: ഖത്തറില്‍ കൂടുതല്‍ എച്ച് വണ്‍ എന്‍ വണ്‍ കേസുകള്‍ കണ്ടത്തെിയതായി പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് വിവിധ സ്കൂളുകളിലും കിന്‍റര്‍ഗാര്‍ട്ടനുകളിലും നഴ്സറികളിലുമായി അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ദോഹ ബ്രിട്ടീഷ് സ്കൂള്‍, ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ജര്‍മന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ കിന്‍റര്‍ഗാര്‍ട്ടന്‍, ജിഗ്ളസ് നഴ്സറി എന്നിവിടങ്ങളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധയുണ്ടായത്. സുപ്രീം ആരോഗ്യ കൗണ്‍സിലിന്‍െറ ഉപദേശത്തെതുടര്‍ന്ന്് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സുപ്രീം ആരോഗ്യ കൗണ്‍സിലില്‍ നിന്ന് ഒൗദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ളെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും കൗണ്‍സില്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഖത്തറിലെ മൂന്ന് പ്രൈമറി ക്ളാസ് വിദ്യാര്‍ഥിനികള്‍ക്ക് ഇന്‍ഫ്ളുവന്‍സ എ വിഭാഗത്തില്‍പെട്ട എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചതായി സുപ്രീം ആരോഗ്യ കൗണ്‍സില്‍ സ്ഥിരീകരിച്ചിരുന്നു. ഒരു സ്കൂളിലെ വിവിധ ക്ളാസുകളിലായി പഠിക്കുന്ന ഒരേ കുടുംബത്തിലെ കുട്ടികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്.
ഇതത്തേുടര്‍ന്ന് ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കുകയും എല്ലാവരും വാക്സിനെടുക്കണമെന്ന്് കൗണ്‍സില്‍ നിര്‍ദേശിക്കുകയും ചെയ്തു. ചില വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായി സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ്ബാധയുടെ ലക്ഷണമുള്ള വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക് അയയ്ക്കരുതെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കുട്ടിക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായി ഐന്‍ ഖാലിദിലെ ദോഹ ബ്രിട്ടീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടെറി മക്ഗ്വയര്‍ സ്ഥിരീകരിച്ചു. അല്‍വക്റയിലെ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. അതേസമയം ഒരു കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മഅ്മൂറയിലെ ജര്‍മ്മന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍െറ കിന്‍റര്‍ഗാര്‍ട്ടന്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് സ്കൂള്‍ പ്രതിനിധി പ്രതികരിച്ചു. ഗറാഫയിലെ ജിഗ്ളസ് നഴ്സറിയിലെ ഒരു കുട്ടിക്ക് വൈറസ് ബാധയുണ്ടായതായി സ്കൂള്‍ ഡയറക്ടര്‍ പെറ്റിയ കിന്‍സ് പ്രതികരിച്ചു. രാജ്യത്തെ മറ്റ് സ്കൂളുകളും ആരോഗ്യമുന്‍കരുതലുകളെടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കാലാവസ്ഥയില്‍ വന്ന മാറ്റമാണ് എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ ശക്തമാക്കുന്നത്. രോഗം ബാധിച്ചവര്‍ ഉപയോഗിച്ച പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ അണുവിമുക്തമാക്കിയേ ഉപയോഗിക്കാവൂ. ഡിറ്റര്‍ജന്‍്റ് ഉപയോഗിച്ച് വവസ്ത്രങ്ങളും പാത്രങ്ങളും കഴുകുകയും രോഗബാധയില്ലാ്ധവര്‍ വാക്സിന്‍ എടുക്കുകയും വേണമെന്ന് അധികൃതര്‍ പറഞ്ഞു. മികച്ച ചികിത്സയും വാക്സിനേഷനും ലഭ്യമായതിനാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ളെന്ന് സുപ്രീംകൗണ്‍സില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.