‘കുട്ടികളോടൊത്ത് സര്‍ഗസംവാദം’
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി എഫ്.സി.സി സംഘടിപ്പിച്ച ‘കുട്ടികളോടൊത്ത് സര്‍ഗസംവാദം’ ശ്രദ്ധേയമായി. ഖത്തര്‍ കേരളീയം സാംസ്കാരികോല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന്‍, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
നിലവിലെ ഭക്ഷണ സംസ്കാരത്തിലെ ചതികളെക്കുറിച്ച് നാം ജാഗരൂഗരാകണമെന്നും രുചിയുടെ പിന്നാലെ മാത്രം ഓടിയാല്‍ നാം ചതിക്കുഴികളില്‍ വീഴുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ പുറത്തിറക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പലതും ഒറിജിനലല്ളെന്നും സമകാലിക സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
ട്രാഫിക് നിയമങ്ങള്‍ പോലെ ജൈവകൃഷിയുള്‍പ്പടെയുള്ള സാമൂഹിക വിഷയങ്ങളും നമ്മുടെ പാഠ്യ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. നമ്മള്‍ നമുക്ക് വേണ്ടി മാത്രമല്ലാതെ സാമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങണമെന്ന് കെ.ഇ.എന്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം മനുഷ്യപ്പറ്റെന്ന യോഗ്യത കൂടി കരസ്ഥമാക്കുന്നതോട് കൂടി മാത്രമേ വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാവുകയുള്ളൂ -അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. എഫ്.സി.സി കലാ-സാഹിത്യ വേദി അസി. കണ്‍വീനര്‍ സി.ആര്‍ മനോജ്, എഫ്.സി.സി പ്രോഗ്രാം കോ ഓഡിനേറ്റര്‍ റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.