അജ് യാല്‍ യൂത്ത് ഫിലിംഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം
text_fieldsദോഹ: യുവത്വത്തിന്‍െറ സര്‍ഗാത്മക കഴിവുകള്‍ സംഗമിക്കുന്ന മൂന്നാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ 36 രാജ്യങ്ങളില്‍ നിന്നായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 17 എണ്ണം ഖത്തറില്‍ നിര്‍മിക്കപ്പെട്ടവയാണ്. അറബ് ഐഡല്‍ റിയാലിറ്റി ഷോയിലെ വിജയി ഗസ്സയില്‍ നിന്നുള്ള മുഹമ്മദ് അസ്സാഫിന്‍്റെ ജീവിത കഥ ബിഗ് സക്രീനില്‍ അവതരിപ്പിച്ച് അകാദമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ഹാനി അബു അസദാണ് ഫെസ്റ്റിവലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഹാനി അബു അസദ്, മുഹമ്മദ് അസ്സാഫ്, ചിത്രത്തിന്‍െറ നിര്‍മാതാക്കളായ അലി ജാഫര്‍, അമീറ ദിയാബ്, ഛായാഗ്രഹണം നിര്‍വഹിച്ച ഇഹാബ് അസാല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. കതാറ ഓപറ ഹൗസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്‍െറ 520 യുവ ജൂറികളും പങ്കെടുത്തു.
മുഹഖ്, ഹിലാല്‍, ബദര്‍ എന്നീ മൂന്ന് തലത്തില്‍ നിന്നുകൊണ്ട് ഇവര്‍ ചിത്രങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നമ്മുടെ സമൂഹത്തിന്‍െറ മഹത്തായ സംരംഭമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ കലാ സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി പറഞ്ഞു. വിവിധ തലമുറകളിലുള്ളവരെയും സംസ്കാരങ്ങളിലുള്ളവരെയും സിനിമയെന്ന മാധ്യമത്തിലൂടെ ഇത് ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. ആദ്യത്തെ രണ്ട് ഫെസ്റ്റുകള്‍ മികച്ച പ്രതിഫലനമാണ് സൃഷ്ടിച്ചതെന്നും കുവാരി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സിനിമയുടെ 120 വര്‍ഷത്തെ ചരിത്രത്തിന് നാം ആദരവ് അര്‍പ്പിക്കുകയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ സി.ഇ.ഒയുമായ ഫത്മ അല്‍ റിമൈഹി പറഞ്ഞു. അടുത്ത ഏഴ് ദിവസത്തില്‍ നമ്മള്‍ അജ്യാലിലൂടെ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുമെന്നും അജ്യാല്‍ ഫിലിം
പ്രാദേശികവും അന്തര്‍ദേശീയവുമായ ചിത്രങ്ങള്‍ ദിവസേന പ്രദര്‍ശിപ്പിക്കും. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഖത്തറിലെ തെരെഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫാമിലി വീകെന്‍ഡ്, ദോഹ ഗിഫോനി യൂത്ത് മീഡിയ സമ്മിറ്റ്, പ്രത്യേക പരിപാടികളും പ്രദര്‍ശനവും, അജ്യാല്‍ ഫിലിം മത്സരം എന്നിവ ഇതിന്‍െറ ഭാഗമായി അരങ്ങേറും. കതാറ മെയിന്‍ ബോക്സ് ഓഫീസ് ഡിസംബര്‍ അഞ്ചിന് വരെ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ തുറന്നുപ്രവര്‍ത്തിക്കും. അജ്യാല്‍ ടിക്കറ്റ് ഒൗട്ട്ലെറ്റുകള്‍ ഡിസംബര്‍ അഞ്ച് വരെ രണ്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കും. അജ്യാലിന്‍െറ വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.