ഖത്തര്‍-ഫലസ്തീന്‍ ഫുട്ബാള്‍ സഹകരണം ശക്തമാക്കുന്നു
text_fieldsദോഹ: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരിക്കാന്‍ ധാരണയായി. ഖത്തര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആല്‍ഥാനിയും ഫലസ്തീന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജിബ്രീല്‍ റജൂബും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു അസോസിയേഷനുകളും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് കരാര്‍. ഫുട്ബാള്‍ രംഗത്തെ പരിചയസമ്പന്നത പരസ്പരം കൈമാറുന്നതിനായി ഇരുരാജ്യങ്ങളിലും വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുക, ഫലസ്തീനിലെ പ്രൊഫഷണലുകള്‍ക്ക് പ്രത്യേക പരിശീലനത്തിന് സൗകര്യമൊരുക്കുക തുടങ്ങി ഭാവിയില്‍ ഇരു അസോസിയേഷനുകള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനാണ് കരാര്‍. ഫലസ്തീനിലെ കായികരംഗം വികസിപ്പിക്കുന്നതില്‍ ഖത്തറിന്‍െറ പ്രതിബദ്ധതയാണ് കരാര്‍ സൂചിപ്പിക്കുന്നതെന്ന് ജിബ്രീല്‍ റജൂബ് പറഞ്ഞു. ഖത്തറിന്‍െറ ഫുട്ബോള്‍ മാതൃക അഭിനന്ദനീയമാണ്.
ഖത്തറിന്‍െറ അനുഭവസമ്പത്തില്‍ നിന്ന് ഫലസ്തീനികള്‍ക്ക് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനെ ഫലസ്തീന്‍ ജനത വലിയ തോതില്‍ പിന്തുണക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി അറബ് രാജ്യം ഏറ്റവും മഹത്തായ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം, ഫലസ്തീന്‍ ദേശീയ ടീമിന് വേണ്ടി പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.