ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഗണ്യമായ കുറവ്
text_fieldsദോഹ: രാജ്യത്ത് കഴിഞ്ഞ മാസം ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ ഫെബ്രുവരിയില്‍ 8,633 ലൈസന്‍സുകളാണ് പുതുതായി നല്‍കിയതെന്ന് വികസന ആസൂത്രണ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പോയവര്‍ഷം ഫെബ്രുവരിയില്‍ ഇത് 9,833 ലൈസന്‍സുകളായിരുന്നു. വാര്‍ഷിക തോതില്‍ 12.2 ശതമാനത്തിന്‍െറയും മാസതോതില്‍ 6.61 ശതമാനത്തിന്‍െറയും കുറവാണ് ലൈസന്‍സ് അനുവദിച്ചതിലുള്ളത്. പുതിയ വാഹന രജിസ്ട്രേഷനുകളുടെ എണവും കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. 8,259 പുതിയ വാഹനങ്ങളാണ് ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മാസതോതില്‍ 5.79 ശതമാനത്തിന്‍െറ കുറവും വാര്‍ഷിക തോതില്‍ 7.6 ശതമാനത്തിന്‍െറ കുറവും ഇത് കാണിക്കുന്നു.
മാര്‍ച്ച് മാസം രാജ്യത്തെ ജനസംഖ്യ 2,527,000 ആണ്. മാസംതോറുമുള്ള ജനസംഖ്യാ നിരക്കിന്‍െറ തോത് പരിശോധിക്കുമ്പോള്‍ 0.7 ശതമാനത്തിന്‍െറ കുറവുണ്ടെങ്കിലും വര്‍ഷങ്ങളിലുള്ള വര്‍ധനയുടെ തോത് 7.7 ശതമാനമാനമാണ്. ഫെബ്രുവരി മാസത്തെ ജനസംഖ്യാനിരക്ക് 2,545,603 എന്നതായിരുന്നു.
ഇതേമാസം വര്‍ഷത്തിലുള്ള വര്‍ധനയുടെ തോത് 9.06 ശതമാനവും. വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ ഫ്രെബ്രുവരിയില്‍ മാസം 30.19 ശതമാനത്തിന്‍െറ കുറവുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊത്തം 142,031 ഗതാഗത നിയമലംഘനങ്ങളാണ് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വാര്‍ഷിക ആഗമന നിരക്ക് 19.91 ശതമാനം ഉയര്‍ന്നതായി കാണിക്കുന്നു. 1,408,436 വിമാനങ്ങള്‍ എത്തിയപ്പോള്‍, വിമാനങ്ങളുടെ നിര്‍ഗമനം 18.26 ശതമാനമാണ് കൂടിയത്.
വാര്‍ഷിക നിരക്ക് 1,323,835. വര്‍ഷങ്ങളിലെ ട്രാന്‍സിസ്റ്റ്സും ട്രാന്‍സ്ഫറിലും വര്‍ധനയുണ്ട്. 1,931 ജനനങ്ങളാണ് രാജ്യത്ത് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ഷികാനുപാതത്തില്‍ 1.8 ശതമാനം വര്‍ധനയുണ്ട്. ഖത്തര്‍ സ്വദേശികളില്‍ 1021 പുരഷന്മാര്‍ക്ക് 910 സ്ത്രീകള്‍ എന്നതാണ് സ്ത്രീ-പുരുഷ അനുപാതം. സ്വദേശികളില്‍ 559 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 280 ആണും 279 പെണ്‍കുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.