മിയ പാര്‍ക്ക് ഇനി 24 മണിക്കൂറും തുറക്കും
text_fieldsദോഹ: കോര്‍ണീഷിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം (മിയ) പാര്‍ക്ക് ഇനി 24 മണിക്കൂറും തുറക്കും. പാര്‍ക്കായി ‘മിയ പാര്‍ക്ക്’ മാറി. കഴിഞ്ഞ ദിവസമാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പുറത്തുവിട്ടത്.
നേരത്തെ രാത്രി 11 മണി വരെയായിരുന്നു പാര്‍ക്കിന്‍െറ പ്രവര്‍ത്തനസമയം. കൂടാതെ രാവിലെ 10.30ന് ശേഷവും പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നില്ല. അതിരാവിലെയുള്ള ശുദ്ധമായ അന്തരീക്ഷത്തില്‍ വ്യായാമത്തിനും മറ്റുമായി പാര്‍ക്ക് തുറക്കണമെന്ന് നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറും പാര്‍ക്ക് തുറക്കാനുള്ള യഥാര്‍ഥ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പാര്‍ക്കിലെ കഫേകള്‍ രാവിലെ 11 മുതല്‍ 11 വരെയാണ് തുറക്കുക. എന്നാല്‍, കുട്ടികളുടെ കളിസ്ഥലങ്ങളും മൈതാനവും 24 മണിക്കൂറും തുറന്നിരിക്കും.
പാര്‍ക്കിനോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സ്ഥലം അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിട്ടതായും വെബ് സൈറ്റില്‍ അറിയിച്ചു.ിട്ടുണ്ട്. കുട്ടികളുടെ വിനോദോപാദികളായ ബംഗീ ട്രാപോളിന്‍, പെഡല്‍ ബോട്ട്, വാടകയ്ക്കുള്ള ബൈക്കുകള്‍ എന്നിവയും ഒക്ടോബര്‍ വരെ ലഭ്യമായിരിക്കില്ല. പാര്‍ക്കിന്‍െറ ഒരു ഭാഗം ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഇവര്‍ക്കായുള്ള ശാരീരികക്ഷമത പരിശീലനത്തിനായാണിത്.
2012 ജനുവരിയില്‍ ആരംഭിച്ച പാര്‍ക്ക് ഇതിനോടകം തന്നെ ദോഹ നിവാസികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. കടലിനഭിമുഖമായ പച്ചപുല്‍മൈതാനി വൈകുന്നേരങ്ങളില്‍ നിരവധിപേരെയാണ് ആകര്‍ഷിക്കുന്നത്. കൂടാതെ ശനിയാഴ്ചകള്‍ തോറും നടക്കുന്ന ‘സാറ്റര്‍ഡേ ബസാര്‍’ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഈയിടുത്തു സമാപിച്ച ഖത്തര്‍ രാജ്യാന്തര ഫുഡ് ഫെസ്റ്റിവലിലും നിരവധി പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.