ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖിയ
text_fieldsദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫുട്ബാള്‍ ലോകകപ്പിന് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി ദോഹ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ച പരിപാടി ഇരു രാജ്യങ്ങളും കാല്‍പന്ത് കളിക്കക്കളത്തില്‍ കൈകോര്‍ത്ത് നിന്നതിന്‍െറ ദൃശ്യാനുഭവമായി. കെ മാര്‍ട്ട് ട്രോഫിക്കായി ഖിയ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക ഉദ്്ഘാടന ചടങ്ങാണ് ഫുട്ബാള്‍ ലോകകപ്പിന് ഐസ്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ വരവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളും അടയാളപ്പെടുത്തിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍െറയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും ഉന്നത പ്രതിനിധികള്‍ ഇന്ത്യന്‍ സമൂഹവുമായി ഇടകലര്‍ന്ന് 22 വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തി സന്തോഷം പങ്കുവെച്ചു.
ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ കെ.എം.ഐ മത്തേര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ രവി കുമാര്‍ കളിക്കാരെ പരിചയപ്പെട്ടു. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ കോംപിറ്റീഷന്‍ ആന്‍റ് പ്ളയെഴ്്സ് ഡയറക്ടര്‍ അത്തീഖ് ശദ്ദാദ് ഗാനം, സുപ്രീം കമ്മിറ്റി പ്രതിനിധി അനീഷ് ഗംഗാധരന്‍, ഖത്തര്‍ ചാരിറ്റി സാമൂഹിക വികസന മേധാവി അതീഖ്
അല്‍ അബ്ദുല്ല, അഹമ്മദ് അല്‍ഗരീബ് (ജീം ടിവി), ഖാലിദ് സിയാറ (ഖത്തര്‍ ന്യൂസ് ഏജന്‍സി), സാലിഹ് സഖര്‍ അല്‍ ബുഐനൈന്‍, ഖാലിദ് ഫക്രൂ എന്നിവര്‍ പങ്കെടുത്തു. മുഖ്യാതിഥികള്‍ക്ക് ഖിയ ഭാരവാഹികള്‍ മെമെന്‍െറാ നല്‍കി ആദരിച്ചു.
കെ മാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സഈദ് നസീര്‍, ഖിയ ചാമ്പ്യന്‍സ് ലീഗ് ട്രോഫി, ഖിയ കമ്മറ്റിക്ക് കൈമാറി ടൂര്‍ണമെന്‍റിന്‍െറ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടന ദിവസം നടന്ന ആദ്യമത്സരത്തില്‍ ടീം എം.ബി.എം ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് നാഷന്‍ വൈഡ് കെ.പി.എ.ക്യുവിനെ പരാജയപ്പെടുത്തി. തുടര്‍ന്ന്നടന്ന സിറ്റി എക്സ്ചേഞ്ച് നാദം ദോഹ, ഡിസേര്‍ട്ട് ലൈന്‍ മാക് മത്സരം സമനിലയില്‍ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.