പൊതുസ്ഥലത്തെ പുകവലിക്കാരെ നേരിടാന്‍ ആരോഗ്യവുകപ്പ്
text_fieldsദോഹ: ഷോപ്പിങ് മാളുകളിലെയും പൊതുസ്ഥലങ്ങളിലെയും പുകവലിക്കാരെ നേരിടാനായി ആരോഗ്യവകുപ്പ് രംഗത്ത്. വ്യാപാര മാളുകളിലെ അനധികൃത പുകവലിക്കാര്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതല്‍ ‘ടുബാകോ ഹോട്ട്ലൈന്‍’ പദ്ധതിയും കര്‍ശന നിരീക്ഷണവും ആവിഷ്കരിച്ചത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മാളുകളില്‍ നിരീക്ഷണം നടത്തുകയും പുകവലിക്കാരെ കണ്ടത്തെിയാല്‍ അവിടെവെച്ചുതന്നെ പിഴ ഈടാക്കുകയും ചെയ്യും. പൊതുസ്ഥലങ്ങളിലെ പുകവലിക്ക് 500 റിയാല്‍ വരെ പിഴ ഈടാക്കുനുള്ള വ്യവസ്ഥയുണ്ട്.
5030 2001 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചാണ് പരാതി ബോധിപ്പിക്കേണ്ടത്. കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ നല്‍കുന്നതിന് ഖത്തറില്‍ വിലക്കുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഇവ കുട്ടികള്‍ക്ക് നല്‍കുന്നത് കണ്ടത്തെിയാലും പിഴ ഈടാക്കും.
രാവിലെ 10 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി എട്ടു പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ലാന്‍റ് മാര്‍ക്ക്, സിറ്റി സെന്‍റര്‍, വില്ലാജിയോ, എസ്ദാന്‍ മാള്‍ തുടങ്ങിയ മാളുകളില്‍ ഇവര്‍ പരിശോധന കര്‍നമാക്കും. 15 വയസിന് മുകളിലുള്ള കുട്ടികളില്‍ 12 ശതമാനം പുകവലിക്കാരാണെന്ന് ഗവണ്‍മെന്‍റ് തലത്തിലുള്ള 2014ലെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 (20) നമ്പര്‍ നിയമപ്രകാരമാണ് ഷോപ്പിങ് മാളുകള്‍, ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, ട്രാന്‍സ്പോര്‍ട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നുള്ള പുകവലിക്ക് നിരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകവലി വിരുദ്ധ ക്ളിനിക്ക് ഡയറക്ടര്‍ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ മുല്ല പുകവലിക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലായി പുകവലി കര്‍ശനമായി നേരിടാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.