Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2016 5:30 PM IST Updated On
date_range 9 Aug 2016 5:30 PM ISTപെരുന്തച്ചനെ അരങ്ങിലത്തെിക്കാന്‍ ‘നാടകകൂട്ടായ്മ’ ഒരുങ്ങുന്നു
text_fieldsbookmark_border
ദോഹ: ഖത്തറിലെ മലയാളി പ്രവാസലോകത്ത് സര്‍ഗാത്മകതയും നടനബോധവും അടയാളപ്പെടുത്തിയ ‘നാടകകൂട്ടായ്മ’ ഒരു പുതിയ ദൗത്യത്തിനൊരുങ്ങുന്നു. ഐതിഹ്യം മുതല്‍ ചലചിത്രത്തില്‍വരെ രേഖപ്പെടുത്തപ്പെട്ട ഇതിഹാസതുല്ല്യമായ പെരുന്തച്ചന്‍െറ ജീവിതത്തിന് നാടക ഭാഷ്യം ചമക്കുക എന്നതാണ് ഇവര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം നടന്ന നാടകകൂട്ടായ്മ പ്രവര്‍ത്തകരുടെ സംഗമത്തില്‍ ഇതിന്‍െറ രൂപകല്‍പ്പനയുടെ പ്രാഥമിക ചര്‍ച്ചകളും നടന്നു. വെല്ലുവിളി പോലെയാണ് പെരുന്തച്ചന്‍െറ ജീവിതത്തെ വേദിയിലേക്ക് പകര്‍ത്തുവാന്‍ ഈ പ്രവാസികള്‍ ഒരുങ്ങുന്നത്. പകല്‍വേളകളില്‍ പണിശാലകളില്‍ നിന്നത്തെിയശേഷം നടുനിവര്‍ന്ന് കിടന്നുറങ്ങാന്‍ കൊതിക്കുന്നവര്‍ക്കിടയില്‍ കഠിന പരിശ്രമംമൂലം ഈ കലാകാരന്‍മാരുടെ കൂട്ടായ്മ വിത്യസ്തമാകുന്നതും ഇവരുടെ കലയോടുള്ള അടങ്ങാത്ത അഭിവാഞ്ജയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ച ദോഹയിലെ ‘നാടകകൂട്ടായ്മ’ രംഗഭാഷ്യം ഒരുക്കിയത് രണ്ട് നാടകങ്ങളാണ്. ആദ്യം അവതരിപ്പിച്ചത് ജയമോഹന്‍ രചിച്ച നോവലായ ‘നൂറ് സിംഹാസനത്തിന്‍െറ’ സ്വതന്ത്രാവിഷ്കാരമായിരുന്നു. ‘കരിമുഖം’ എന്ന പേരിലുള്ള ഈ നാടകത്തിന്‍െറ സംവിധാനം നിര്‍വഹിക്കാന്‍ കോഴിക്കോട് സ്വദേശിയായ ശ്രീജിത്തിനെ ഖത്തറിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെ നാടകം ‘മറുപ്പിറവി’ സംവിധാനം ചെയ്തതും നാട്ടില്‍നിന്നും എത്തിയ വിനീത് ആരാധ്യയായിരുന്നു. ഈ നാടകം അവതരിപ്പിച്ചത് കഴിഞ്ഞ മാര്‍ച്ച് മാസം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിലായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ പിറന്ന ‘നാടകകൂട്ടായ്മ’യില്‍ അഭിനയിച്ചവരെല്ലാം ഖത്തറിലെ പ്രവാസികളായിരുന്നു. അതാകട്ടെ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചും. ചുരുക്കം ദിവസങ്ങള്‍ കൊണ്ട് സംഭാഷണം പഠിച്ച് ഉറക്കമിളച്ച് പാതിരാത്രിവരെ റിഹേഴ്സല്‍ നടത്തി അവതരിപ്പിച്ച നാടകങ്ങളെ പ്രവാസിലോകം ആവേശത്തോടെയാണ് സ്വീകരിച്ചതും. നാട്ടിലെ പ്രൊഫഷണല്‍ നടീനടന്‍മാരെ വെല്ലുന്ന പ്രകടനമായിരുന്നു പലരും കാഴ്ചവെച്ചത്. പെരുന്തച്ചന്‍െറ സ്ക്രിപ്റ്റ് റെഡിയായി കഴിഞ്ഞെന്നും അതിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നും നാടകൂട്ടായ്മയുടെ പ്രസിഡന്‍റ് കെ.കെ. സുധാകരന്‍,സെക്രട്ടറി മുഹമ്മദലി കൊയിലാണ്ടി,ട്രഷററര്‍ ഇക്ബാല്‍ ചേറ്റുവ, രാജു പൊടിയന്‍ എന്നിവര്‍ ഗള്‍ഫ്മാധ്യമത്തോട് പറഞ്ഞു. അടുത്തിടെ ഒരു നാടക പഠന ക്യാമ്പ് നടത്താനും കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഭാരവാഹികള്‍ക്കൊപ്പം എ.വി.എം ഉണ്ണി, ആശിഖ് മാഹി, രാജേഷ് രാജന്‍, ജമാല്‍ വേളൂര്‍, കൃഷ്ണകുമാര്‍, മനു,അഷ്ടമി ജിത്, റഫീഖ് മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story