ഫോണ്‍ സംസാര പ്രിയര്‍ക്കും ബെല്‍ററ് ഉപയോഗിക്കാത്തവര്‍ക്കും ‘പണി’ കിട്ടും
text_fieldsദോഹ: കഴിഞ്ഞ ഫെബ്രുവരി 22 റോഡില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ച് തുടങ്ങിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാന എന്‍ട്രികളില്‍ ഇതിനകം അഞ്ച് റഡാറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കും ഇനി പണി കിട്ടി തുടങ്ങും. യാത്രക്കാര്‍ക്ക് പ്രയാസരഹിതമായി ഇത് വഴി സഞ്ചരിക്കാന്‍ സാധിക്കുകയെന്നതാണ് പുതിയ റഡാറുകള്‍ ാപിച്ചതിന്‍്റെ ഒന്നാമത്തെ ലക്ഷ്യമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. വലത് ഭാഗത്ത് കൂടിയുള്ള കടന്ന് കയറ്റം ഈ റഡാറുകളില്‍ കൃത്യമായി പതിയുന്നത് കൊണ്ട് നിയമ ലംഘകരെ എളുപ്പത്തില്‍ കണ്ടത്തൊന്‍ സാധിക്കും. ഇങ്ങനെയുള്ള നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഗുരുതരമായ പല അപകടങ്ങള്‍ക്കും കാരണമെന്ന് ട്രാഫിക് വിഭാഗം നിയോഗിച്ച പഠന കമ്മിററി കണ്ടത്തെിയിരുന്നു. ഇതിനെ തുടര്‍ന്ന് വലത് ഭാഗത്ത് കൂടി കടന്ന് കയറുന്നവരുടെ വാഹനങ്ങള്‍ ഒരാഴ്ച കസ്റ്റഡിയില്‍ വെക്കാനും 1000 റിയാല്‍ പിഴ ചുമത്താനും കഴിഞ്ഞ മാസം മുതല്‍ തന്നെ തുടക്കം കുറിച്ചിരുന്നു. ശിക്ഷാ നടപടി നടപടി പ്രാബല്യത്തില്‍ വന്നതിന് ശേഷം അപകട നിരക്കിലും വലിയ കുറവുള്ളതായാണ് വിലയിരുത്തല്‍. ഇതിന്‍്റെ കൂടി വെളിച്ചത്തിലാണ് പുതിയ സംവധിാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ റഡാറുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് വകുപ്പ് തുരുമാനിച്ചത്.
പുതിയ റഡാറുകളില്‍ പഴയതില്‍ വ്യത്യാസ്തമായി ട്രാഫിക് നിയമ ലംഘനങ്ങളില്‍ മിക്കവയും കണ്ടത്തൊന്‍ സാധിക്കും. നിരോധിത മേഖലയില്‍ പാര്‍ക്കിംഗ്, ഭിന്നശേഷിക്കാരുടെ പാര്‍ക്കിംഗ് അനധികൃതമായി ഉപയോഗിക്കല്‍, മഞ വരയില്‍ വാഹനം നിര്‍ത്തല്‍, സിഗ്നലുകളില്‍ അനുവദിച്ച രീതിയിലല്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ ഈ റഡാറുകള്‍ ഒപ്പിയെടുക്കും.
ദോഹയുടെ വിവിധ പ്രദേശങ്ങളിലായി 52 പുതിയ റഡാറുകള്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖറജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റമദ, അല്‍വഅബ്, എയര്‍പോര്‍ട്ട്, ടൊയോട്ട എന്നീ സിഗ്നലുകളില്‍ ആദ്യപടിയായി ഉടന്‍ സ്ഥാപിക്കുമെന്നും അല്‍ഖറജി പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് തൊട്ടുപുറകെയാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചതായ ട്രാഫിക് വകുപ്പ് അറിയിച്ചത്. ഇനിമുതല്‍ നിയമ ലംഘനങ്ങള്‍ അതിവേഗം തന്നെ ബന്ധപ്പെട്ട സെക്ഷനുകളില്‍ എത്തുകയും നിയമ ലംഘകര്‍ക്ക് മെട്രാഷ് വഴി സന്ദേശം ലഭിക്കുകയും ചെയ്യും.
രാജ്യത്തെ ട്രാഫിക് അപകട നിരക്ക് ഏറ്റവും കുറഞ്ഞ തോതിലേക്ക് കൊണ്ട് വരാനുള്ള തീവ്ര യജ്ഞത്തിന്‍്റെ ഭാഗമാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.