അത്ലറ്റിക്സില്‍ ഇനി ഖത്തറിന്‍്റെ പ്രതീക്ഷ ഹാമര്‍ത്രോയില്‍
text_fieldsദോഹ: അത്ലറ്റിക്സില്‍ ഇനി ഖത്തറിന്‍്റെ പ്രതീക്ഷകളെല്ലാം ഹാമര്‍ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ അഷ്റഫ് അംഗദ് എല്‍സീഫിയില്‍. നാളെ പുലര്‍ച്ചെ 3.05നാണ് ഫൈനല്‍. ഖത്തറിന്‍്റെ മെഡല്‍ നേട്ടം രണ്ടായി ഉയര്‍ത്താന്‍ അഷ്റഫിനാകുമോയെന്നാണ് കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 73.47 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് എല്‍സീഫി ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടു ഗ്രൂപ്പുകളിലുമായി മുപ്പത് പേരാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനുണ്ടായിരുന്നത്. പന്ത്രണ്ടാം സ്ഥാനമാണ് എല്‍സീഫി സ്വന്തമാക്കിയത്. ഇക്വസ്ട്രിയന്‍ വ്യക്തിഗത ജമ്പിങ് വിഭാഗത്തിലും ഖത്തറിന് മെഡല്‍ പ്രതീക്ഷയുണ്ട്. രാജ്യത്തിന്‍്റെ മൂന്നു ജമ്പര്‍മാരാണ് ഫൈനല്‍സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ശൈഖ് അലി ബിന്‍ ഖാലിദ് അല്‍താനി, അലി അല്‍ റുമൈഹി, ബാസെം മുഹമ്മദ് എന്നിവര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടി. ഇവരുള്‍പ്പടെ മൂന്നാം യോഗ്യതാറൗണ്ടില്‍ നിന്നും 36പേരാണ് ഫൈനല്‍സിലേക്ക് യോഗ്യത നേടിയത്. ഫൈനല്‍സിലെ റൗണ്ട് എ മത്സരങ്ങള്‍ ഇന്ന് വൈകുന്നേരം നാലിന് നടക്കും. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ റൗണ്ട് ബിയിലേക്ക് യോഗ്യത നേടും. ഇന്നു വൈകുന്നേരം 7.30നാണ് റൗണ്ട് ബി മത്സരങ്ങള്‍. അതേസമയം ഖത്തറിന് ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഹാന്‍ഡ്ബോളിലെ പുറത്താകല്‍ ഞെട്ടിക്കുന്നതായി. കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് 22-34 എന്ന സ്കോറിന് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഖത്തര്‍. റിയോ ഒളിമ്പിക്സിലുടനീളം മോശം ഫോമിലായിരുന്നു ഖത്തര്‍. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ട ഖത്തറിന്‍്റെ നിഴല്‍മാത്രമായിരുന്നു റിയോയിലെ ഹാന്‍ഡ്ബോള്‍ കോര്‍ട്ടില്‍ കണ്ടത്. ഗൂപ്പ് എയിലെ ദുര്‍ബലടീമുകളിലൊന്നായ അര്‍ജന്‍്റീനയെ 22-18 എന്ന സ്കോറിനാണ് ഖത്തര്‍ തകര്‍ത്തത്. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ 30-23 എന്ന സ്കോറിനായിരുന്നു ഖത്തറിന്‍്റെ വിജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളും ലോകചാമ്പ്യന്‍മാരുമായ സ്പെയിനോട് 20-35 എന്ന സ്കോറിന് ദയനീയമായി പരാജയപ്പെട്ടു. തൊട്ടടുത്ത മത്സരങ്ങളില്‍ ടുണീഷ്യയോട് 25-25 എന്ന സ്കോറില്‍ തുല്യത പാലിക്കുകയും ഡെന്‍മാര്‍ക്കിനോട് 25-26 എന്ന സ്കോറിന് പരാജയപ്പെടുകയുമായിരുന്നു.
ദുര്‍ബലരായ അര്‍ജന്‍്റീനയ്്ക്കെതിരെ 22-18ന് എന്ന സ്കോറിന് വിയര്‍ത്തുനേടിയ ജയവുമായാണ് ക്വാര്‍ട്ടറിലത്തെിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയെ മറികടക്കാന്‍ ഖത്തറിനായില്ല. അതേസമയം റിയോ ഒളിമ്പിക്സില്‍ ജാവലിന്‍ത്രോയില്‍ ഖത്തറിന്‍്റെ അഹ്മദ് ബാദെര്‍ മഗൂര്‍ യോഗ്യതാറൗണ്ടില്‍ പുറത്തായി. വ്യാഴാഴ്ച പുലര്‍ച്ച െനടന്ന മത്സരത്തില്‍ 77.19 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിയാനെ അഹ്മദിന് കഴിഞ്ഞുള്ളു. ഗ്രൂപ്പ് എയിലും ബിയിലുമായി 36പേര്‍ മത്സരിച്ചതില്‍ മുപ്പതാം സ്ഥാനം നേടാനെ അഹ്മദിന് കഴിഞ്ഞുള്ളു.
88.68 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കൊട്ടാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതത്തെിയത്. 85.96 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞ ജര്‍മ്മനിയുടെ ജോഹാന്നസ് വെറ്റര്‍ രണ്ടാം സ്ഥാനവും 84.46മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മ്മനിയുടെ തന്നെ ജൂലിയന്‍ വെബര്‍ മൂന്നാം സ്ഥാനവും നേടി.
ഫൈനലില്‍ പ്രവേശിച്ച പന്ത്രണ്ടുപേരില്‍ മൂന്നു പേര്‍ ജര്‍മ്മന്‍താരങ്ങളാണെന്നത് ശ്രദ്ധേയമാണ്. 83.01 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ തോമസ് റോഹ്ലറാണ് ജര്‍മ്മനിയുടെ മൂന്നാമന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.