ഹാജിമാര്‍ക്ക് മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കും –സൗദി അംബാസഡര്‍
text_fieldsദോഹ: ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങാനായി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് എല്ലാ സൗകര്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ സൗദി എംബസി പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തറിലെ സൗദി അംബാസഡര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ഈഫാന്‍ അറിയിച്ചു. തന്നെ സന്ദര്‍ശിച്ച ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘത്തിനാണ് അംബാസഡര്‍ ഉറപ്പ് നല്‍കിയത്. ഓരോ രാജ്യത്ത് നിന്നുള്ള ഹാജിമാര്‍ക്കും അവരവരുടെ രാജ്യത്തുള്ള സൗദി എംബസികളാണ് വിസ അടക്കമുള്ള മുഴുവന്‍ സാങ്കേതിക സൗകര്യങ്ങളും നല്‍കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും കൃത്യസമമയത്ത് തന്നെ ലഭ്യമാക്കാന്‍ എംബസി എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത മാസം അഞ്ച് മുതലാണ് ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയിലേക്ക് പുറപ്പെടുക. കരമാര്‍ഗമുള്ള ഹാജിമാരായിരിക്കും ആദ്യ ദിവസങ്ങളില്‍ യായ്ര തിരിക്കുക. ഈ വര്‍ഷം 1200 ആളുകള്‍ക്കാണ് ഹജിന് പോകാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ 900 സ്വദേശികളും 300 വിദേശികളുമാണ്.
ഹറം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹാജിമാരുടെ എണ്ണത്തില്‍ ശക്തമായ നിയന്ത്രണമാണ് സൗദി അധികൃതര്‍ കൊണ്ട് വന്നിട്ടുള്ളത്. വളരെ കുറഞ്ഞ എണ്ണം വിദേശികള്‍ക്ക് മാത്രമാണ് ഈ വര്‍ഷവും അവസരം ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അതിനിടെ തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ച മുഴുവന്‍ പേരും യാത്ര തിരിക്കുന്നതിന്‍്റെ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വകപ്പ് അറിയിച്ചു. സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ കര്‍ശനമായും കുത്തിവെപ്പ് എടുക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിന് വേണ്ട എല്ലാ നടപടികളും ഹെല്‍ത്ത് സെന്‍്ററുകളില്‍ പൂര്‍ത്തീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.