കരുനീക്കങ്ങളില്‍ കണ്ണുംനട്ട് ചതുരംഗലോകം
text_fieldsദോഹ: ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍്റെ രണ്ടാം ദിനത്തില്‍ ഒന്‍പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ അസര്ബൈജാന്്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ മമെദ്യറോവ് ഷഖിയാര് 7.5 പോയിന്്റോടെ ഒന്നാം സ്ഥാനത്ത്. ഉക്രെയ്നിന്്റെ വാസിലി ഇവാന്‍ചുക്ക് ഏഴുപോയിന്േറാടെ രണ്ടാംസ്ഥാനത്തുണ്ട്. ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് 6.5 പോയിന്റുമായി ഏഴാംസ്ഥാനത്താണ്. എന്നാല്‍ ലോകചാമ്പ്യന് നോര്‍വെയുടെ മാഗ്നസ് കാള്സന് തുടക്കത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. ഇദ്ദേഹം 6.5 പോയിന്റുമായി റാങ്കിംഗ് പട്ടികയില്‍ എട്ടാംസ്ഥാനത്താണുള്ളത്. ദോഹയിലെ അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യഅറീനയില് ഇന്നലെ രാത്രിയോടെയാണ് റാങ്കിംഗ് നില പ്രസിദ്ധീകരിച്ചത്.
ചൈനയുടെ ബി ലി ചാവോ, അര്‍മേനിയയുടെ ലെവണ്‍ അറോനിയന്‍,ഉക്രെയ്നിന്്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആന്റണ്‍ കൊറൊബോവ്, ചൈനയുടെ യു യാങി, റഷ്യയുടെ ഇയാന്‍ നിപോംനിയാറ്റ്ചി എന്നിവരും 6.5 പോയിന്റ് നേടിയിട്ടുണ്ട്. ആറ് പോയിന്റുമായി ഇന്ത്യയുടെ വിദിത് സന്തോഷ് ഗുജറാത്തി 11-ാം സ്ഥാനത്തുണ്ട്. നാലു പോയിന്റു വീതം നേടി ദേബാഷിഷ് ദാസ് 63-ാം സ്ഥാനത്തും സൂര്യശേഖര്‍ ഗാംഗുലി 69-ാം സ്ഥാനത്തും ബി.അധിബന്‍ 73-ാം സ്ഥാനത്തും എംആര്‍ ലളിത്ബാബു 81-ാം സ്ഥാനത്തും മൂന്നു പോയിന്‍്റുമായി നീലോത്പല്‍ ദാസ് 92-ാം സ്ഥാനത്തും എത്തി. ഈ അഞ്ചുപേരും ഇന്ത്യന്‍ താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.