‘റെന്‍റ് എ കാര്‍’ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നു
text_fieldsദോഹ: രാജ്യത്ത് വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന ‘റെന്‍റ് എ കാര്‍’ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായി പ്രദേശിക ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ പ്രവര്‍ത്തനമേഖല ചുരുക്കുകയോ ശാഖകള്‍ പൂട്ടുകയോ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. എണ്ണവിലയിടിവിനത്തെുടര്‍ന്നുണ്ടായ പുതിയ സാഹചര്യത്തില്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും ഈ രംഗത്തെ മറ്റു സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചതും, എണ്ണക്കമ്പനികളിലെ ജീവനക്കാരെ കുറച്ചതും ജി.സി.സി ലൈസന്‍സുള്ള ഡ്രൈവര്‍മാരുടെ അഭാവവുമെല്ലാം നിലനില്‍പ്പിനെ ബാധിച്ചതായി റെന്‍റ് എ കാര്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പല ചെറുകിട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് ഇപ്പേള്‍ ഉളളതെന്ന് വിവിധ സ്ഥാപന മേധാവികള്‍ പറഞ്ഞു. മുഖ്യമായും ഓയില്‍ ആന്‍റ് ഗ്യാസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റെന്‍റ് എ കാര്‍ കമ്പനികള്‍, ആ രംഗത്ത് പ്രതിസന്ധി നേരിട്ടതോടെയാണ് നിലനില്‍പ്പിനായി പ്രയാസപ്പെടുന്നത്. സ്ഥിരം ഉപഭോക്താവായിരുന്ന എണ്ണ കമ്പനികളിലൊന്ന് തങ്ങളുടെ ഇടപാടുകള്‍ പൂര്‍ണമായി നിര്‍ത്തുകയും മറ്റു എണ്ണകമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ ചാര്‍ജ് കുറക്കുകയോ നിരക്ക് കുറഞ്ഞ മോഡലുകളുള്ള വാഹനങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണെന്ന് ‘അല്‍ മുഫ്ത’ റെന്‍റ് എ കാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ഒന്നും, രണ്ടും വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പ്രോജക്ടുകള്‍ കരാറെടുക്കുന്ന കമ്പനികള്‍ ഏതാണ്ട് പൂര്‍ണ്ണമായും റെന്‍റ് എ കാര്‍ കമ്പനികളെയാണ് വാഹനങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാത്തതും പല പദ്ധതികളും പൂര്‍ത്തിയായതോടെയും നൂറ് കണക്കിന് വാഹനങ്ങളാണ് തിരിച്ചുവരുന്നതെന്നും ഇത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായും ഈ രംഗത്തുളളവര്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എന്നാല്‍, എത്ര ശതമാനം ഇത് വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സമയമായിട്ടില്ളെന്നും കമ്പനി പ്രതിനിധി പറഞ്ഞു. എണ്ണകമ്പനികളെ ആശ്രയിച്ച് നിലനിന്നിരുന്ന കമ്പനിയുടെ പല ശാഖകളും, കമ്പനികള്‍ ജീവനക്കാരെ കുറച്ചത് കാരണം നിലനിര്‍ത്തണമോ വേണ്ടയോ എന്ന ആലോചനയിലാണ്. പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടില്‍ വളരെ കുറഞ്ഞ മാര്‍ജിനിലാണ് പല കമ്പനികളും ദീര്‍ഘകാലത്തേക്ക് വാഹനങ്ങള്‍ വാടകക്ക് നല്‍കിവരുന്നത്. എന്നാല്‍, ഇത് ഏറെനാള്‍ തുടരാന്‍ സാധിക്കില്ളെന്നും ആവശ്യക്കാരുടെ കുറവും പുതിയ ഇന്ധനവിലയും ആശങ്കയുണ്ടാക്കുന്നതാണെന്നും മറ്റൊരു ലിമോസിന്‍ കമ്പനിയുടെ വക്താവ് പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ അനുഭവപ്പെടുന്ന പ്രയാസത്തെ തുടര്‍ന്നുളള ഡ്രൈവര്‍മാരുടെ ലഭ്യത കുറവും റെന്‍റ് എ കാര്‍ വ്യവസായത്തെ ബാധിച്ചിടുണ്ട്. പല പ്രമുഖ കമ്പനികളിലും ഡ്രൈവര്‍ ഉള്‍പ്പെടെയാണ് വാഹനങ്ങള്‍ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.