കായികദിനത്തില്‍ സൗജന്യ ഭക്ഷണം, സമ്മാന വിതരണം വേണ്ട
text_fieldsദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതും കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതും ഒഴിവാക്കാന്‍ സാംസ്കാരിക-കായിക മന്ത്രാലയത്തിന്‍െറ നിര്‍ദേശം.
കായികദിന പരിപാടികള്‍ക്കായി താല്‍കാലിക തമ്പുകളും വിനോദങ്ങള്‍ക്കായി ചെറുകൂടാരങ്ങളും നിര്‍മിക്കുന്നതിനും മന്ത്രാലയം നിരോധനമേര്‍പ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ ദേശീയ കായികദിനത്തിന്‍െറ പ്രസക്തി നഷ്ടപ്പെടുത്തുമെന്നും ആളുകളുടെ ശ്രദ്ധ അങ്ങോട്ടുതിരിയാന്‍ കാരണമാകുമെന്നതുമാണ് ഒഴിവാക്കാന്‍ കാരണമെന്നും മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം വിവിധമന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കൈമാറി.
കായികദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്ത്രാലയങ്ങള്‍ കായിക വകുപ്പിന്‍െറ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് ഖത്തര്‍ ദേശീയ കായികദിനം ആചരിക്കുന്നത്. അന്ന് കായിക ബോധവല്‍കരണത്തിനും കായിക പ്രകടനങ്ങളിലും കേന്ദ്രീകരിക്കുന്നതിനായി മന്ത്രാലയം വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് കലാപ്രകടനങ്ങളുടെ സംഘാടനം ഈ ദിവസം ഒഴിവാക്കണം. കൂടാതെ വ്യക്തികളുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടിലും കായികവിനോദത്തിനുള്ള പ്രസക്തിയെക്കുറിച്ച് ബോധവല്‍കരിക്കാനും ആഹ്വാനമുണ്ട്. കായികദിനത്തോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനത്തെുന്നവരുടെ ശാരീരികക്ഷമത പരിശോധിക്കണമെന്നും അപകടങ്ങളും മാനസിക പിരിമുറുക്കവും ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കായിക പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തണം. വിവിധ കായികവിനോദങ്ങള്‍ക്കുള്ള സാമഗ്രികളും, രാജ്യത്തെ പൊതുസ്ഥലങ്ങളും ഇതിനായി വിനിയോഗിക്കുകയും ചെയ്യണം -നിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ മന്ത്രാലയങ്ങളും ഗവണ്‍മെന്‍റ് ഏജന്‍സികളും, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും അവരുടെ പ്രതിനിധികളും കായികദിനത്തിലെ പരിപാടികള്‍ മുന്‍കൂട്ടി തയാറാക്കണം. പങ്കെടുക്കാനത്തെുന്ന മല്‍സരാര്‍ഥികളുടെ ശരാശരി എണ്ണം എത്രയാണെന്ന് കായികദിന സംയുക്ത സമിതിയെ അറിയിക്കണം. എന്നാല്‍, മാത്രമേ പരിപാടികള്‍ക്ക് അംഗീകാരം നല്‍കാനും ഇവ വിലയിരുത്താനും അധികൃതര്‍ക്ക് സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.