അറബി ഭാഷ നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് അംഗീകാരം
text_fieldsദോഹ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിയുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്നലെ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കരട് നിയമപ്രകാരം മന്ത്രാലയങ്ങള്‍, ഒൗദ്യോഗിക സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍ എല്ലാം അറബി ഭാഷയാണ് ഉപയോഗിക്കേണ്ടത്. സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍, ഡോക്യുമെന്‍റുകള്‍, കരാറുകള്‍, ഇടപാടുകള്‍, എഴുത്തുകുത്തുകള്‍, മേല്‍വിലാസക്കുറികള്‍, പരിപാടികള്‍, പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയ്ക്കെല്ലാം അറബി ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്. സര്‍ക്കാരിന്‍െറ മേല്‍നോട്ടത്തിലുള്ള ദേശീയ പൊതുസര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച നിലവാരത്തിലുള്ള അറബ് ഭാഷാപഠനം നല്‍കണം.
അബുസംറ തുറമുഖ പരിപാലനത്തിനായി സ്ഥിരം കമ്മിറ്റി രൂപവല്‍കരിക്കുന്നത് സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്‍െറ ശിപാര്‍ശയും മന്ത്രിസഭയോഗം അംഗീകരിച്ചു. 2003ലെ മൂന്നാം നമ്പര്‍ മന്ത്രിസഭാപ്രമേയത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് മന്ത്രാലയം ശിപാര്‍ശ സമര്‍പ്പിച്ചത്. രാജ്യത്തിന്‍െറ പോസ്റ്റല്‍ മേഖലയുടെ വികസനം സംബന്ധിച്ച പഠന റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിച്ചു.
ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനിയുടെ (ക്യു-പോസ്റ്റ്) വികസനവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. പോസ്റ്റല്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപം, ആരോഗ്യകരമായ മത്സരം, ഉന്നത നിലവാരത്തിലും താങ്ങാവുന്ന വിലയിലും വ്യക്തികള്‍ക്കും വ്യവസായ മേഖലയ്ക്കും ആഗോള പോസ്റ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള പഠനമാണ് മന്ത്രിസഭ വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.