അല്‍ ശഖബ് കുതിരയോട്ടമത്സരം മാര്‍ച്ച് രണ്ടിന്
text_fieldsദോഹ: ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അല്‍ ശഖബ് കുതിരയോട്ട മത്സരത്തിന്‍്റെ നാലാം പതിപ്പ് മാര്‍ച്ച് രണ്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ അല്‍ ശഖബ് കുതിരയോട്ട മത്സരത്തിന്‍്റെ മുഖ്യ പ്രായോജകര്‍ എക്സോണ്‍ മൊബീല്‍ കമ്പനിയാണ്. മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രസിദ്ധമായ അല്‍ ശഖബ് കുതിരയോട്ടത്തിന്‍്റെ ആകെ സമ്മാനത്തുക അഞ്ച് മില്യന്‍ റിയാല്‍ ആണ്. കുതിര സവാരിക്കാരെ സംബന്ധിച്ചടത്തോളം അല്‍ ശഖബ് കുതിരയോട്ടമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും കൂടാതെ അറേബ്യന്‍ കുതിരകളുടെ ഒൗന്നത്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അല്‍ ശഖബ് സി.ഇ.ഒ ഫഹദ് അല്‍ ഖഹ്താനി പറഞ്ഞു. പോണി, ഹോഴ്സ് ക്യാരേജ് റൈഡ്സ്, ഗെയിമിങ് ഏരിയ, റൈസ് സിമുലേറ്റേഴ്സ്, ഫാല്‍ക്കണ്‍ പ്രദര്‍ശനം, ഹെന്ന സ്റ്റാന്‍ഡ്സ് തുടങ്ങി മറ്റു വിവിധ പരിപാടികളും ഇതുമായി ബന്ധപ്പെട്ട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ അറേബ്യന്‍ കുതിരകളെ സംരക്ഷിക്കുന്നതിനും മറ്റുമായി 1992ലാണ് അല്‍ ശഖബ് ഫൗണ്ടേഷന്‍ രൂപീകരിച്ചത്. അറേബ്യന്‍ കുതിരകളെ വളര്‍ത്തുന്നതിലും അവയെ ഉന്നത സ്ഥാനങ്ങളിലത്തെിക്കുന്നതിലും അറേബ്യന്‍ കുതിരകളെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ആഗോള നേതൃത്വം നേടുകയെന്നതാണ് അല്‍ ശഖബിന്‍്റെ ലക്ഷ്യം. കൂടാതെ കുതിരപ്പന്തയം പോലുള്ള മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരമാവധി സമൂഹത്തെ ഇതില്‍ പങ്കാളികളാക്കുകയും ചെയ്യുകയെന്നതും ഇതിന്‍്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.