ഖത്തര്‍ ഓപ്പണ്‍ ടെന്നിസിന് ഇനി നാലു നാള്‍
text_fieldsദോഹ: 24ാമത് ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ജനുവരി നാലു മുതല്‍ ഒമ്പത് വരെ ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നിസ് കോംപ്ളക്സില്‍ നടക്കും. ലോകത്തിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലത്തെിയിരിക്കുകയാണ്.
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചാണ് ചാമ്പ്യന്‍ഷിപ്പിന്‍്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍, വിമ്പിള്‍ഡന്‍ എന്നിവ കരസ്ഥമാക്കി മികച്ച ഫോമിലാണ് ദ്യോക്കോവിച്ച്. ഈ വര്‍ഷത്തെ ആദ്യ എ.ടി.പി ചാമ്പ്യന്‍ഷിപ്പില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ആസ്ട്രേലിയന്‍ ഓപണിന് ഒരുങ്ങാനായിരിക്കും താരങ്ങളുടെ ശ്രമം. ജനുവരി 19 മുതലാണ് ആദ്യ ഗ്രാന്‍റ്സ്ളാമായ ആസ്ട്രേലിയന്‍ ഓപണ്‍ ആരംഭിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്‍െറ യോഗ്യതാ റൗണ്ട് ജനുവരി രണ്ട് മുതല്‍ ആരംഭിക്കും. സിംഗിള്‍സില്‍ 32 താരങ്ങളും ഡബിള്‍സില്‍ 16 ടീമുകളുമാണ് മത്സരിക്കുന്നത്. ലോക അഞ്ചാം നമ്പര്‍ താരമായ സ്പെയിനിന്‍െറ റാഫേല്‍ നദാലും ചാമ്പ്യന്‍ഷിപ്പിനുണ്ട്. കഴിഞ്ഞ തവണ റാഫേല്‍ നദാല്‍ ചാമ്പ്യന്‍ഷിപ്പിനുണ്ടായിരുന്നെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ ജര്‍മന്‍ താരം ബെയററോട് തോറ്റ് പുറത്താകുകയായിരുന്നു. നദാലിനെ കൂടാതെ നിലവിലെ ചാമ്പ്യന്‍ ഡേവിഡ് ഫെററും ചെക്ക് താരം തോമസ് ബെര്‍ഡിച്ചും ഇത്തവണയും ഖലീഫ അന്തരാഷ്്ട്ര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സില്‍ മത്സരിക്കാനുണ്ട്. ഖത്തര്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനത്തെുന്ന മുഴുവന്‍ താരങ്ങളെയും സ്വാഗതം ചെയ്യുകയാണെന്ന് ഖത്തര്‍ ടെന്നിസ് ഫെഡറേഷന്‍ ചെയര്‍മാനും ഏഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാസര്‍ ഖുലൈഫി പറഞ്ഞു. 1993ലാണ് ഖത്തര്‍ ടെന്നിസ്ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. ജര്‍മനിയുടെ മുന്‍ ലോകതാരം ബോറിസ് ബെക്കറായിരുന്നു പ്രഥമ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ്. ലോകോത്തര താരങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ തന്നെ ഖത്തറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.