ഫറോക്ക് പ്രവാസി അസോസിയേഷന്‍ കാന്‍സര്‍ രോഗ നിയന്ത്രണ പരിപാടി
text_fieldsദോഹ: ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തറിന്‍െറ (എഫ്.പി.എ.ക്യു) നേതൃത്വത്തില്‍ സ്പര്‍ശം കല്ലംപാറയുമായി യോജിച്ച് നടത്തുന്ന കാന്‍സര്‍ നിര്‍മാര്‍ജന യജ്ഞത്തിന്‍െറ അന്തിമഘട്ടമായ മെഗാ ക്യാമ്പ് ഈ മാസം 10ന് കല്ലംപാറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ വിവിധ ഘട്ടങ്ങളിലായാണ് ‘ജീവനം’ കാന്‍സര്‍ രോഗ നിര്‍ണയ നിയന്ത്രണ യജ്ഞം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 219 പേര്‍ക്ക് രോഗനിര്‍ണയ പരിശോധന നടക്കും. കോഴിക്കോട് എം.പി എം.കെ. രാഘവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാവും. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഞ്ജീവനി കോംപ്രഹന്‍സീവ് ടെലി-മെഡിക്കല്‍ യൂനിറ്റിന്‍െറ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറ് ഘട്ടങ്ങളിലായി നടക്കുന്ന കാന്‍സര്‍ നിര്‍മാര്‍ജന ഉദ്യമത്തിന്‍െറ ഉദ്ഘാടനം 2015 ആഗസ്ത് 16ന് സ്ഥലം എം.എല്‍.എ എളമരം കരീമാണ് നിര്‍വഹിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാക്ക് പരിശീലനം നല്‍കി ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകളിലും കയറി 55,000 ആളുകളില്‍ നിന്ന് സ്ക്രീനിങ് സര്‍വേ നടത്തിയിരുന്നു. അത് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ പരിശോധിക്കുകയും 1674 പേരെ ഫില്‍ട്ടര്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഫില്‍ട്ടര്‍ ക്യാമ്പില്‍ രോഗസാധ്യത കണ്ടത്തെിയ 219 പേരെയാണ് അന്തിമ ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എഫ്.പി.എ.ക്യു പ്രസിഡന്‍റ് കോയക്കുട്ടി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍, അസ്കര്‍ റഹ്മാന്‍ വേങ്ങാട്, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, അസീസ് ഫറോക്ക്, രഘുനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.