ഈന്തപ്പനകളുടെ അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കാന്‍ ഗവേഷണം
text_fieldsദോഹ: ഈന്തപ്പനകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് സുസ്ഥിരവും ഉപകാരപ്രദവുമായ ഉല്‍പന്ന നിര്‍മാണം ലക്ഷ്യമിട്ട് ഖത്തര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ഗവേഷണമാരംഭിക്കുന്നു.
പുനരുപയോഗിക്കാവുന്ന ഈന്തപ്പനാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഉപകാരപ്രദമായ വസ്തുക്കള്‍ നിര്‍മിക്കുന്ന ഗവേഷണ പദ്ധതിക്ക് മുമ്പില്‍ നില്‍ക്കുന്നത് ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി പോളിമര്‍ ചെയര്‍ ഇഗോര്‍ ക്രൂപയാണ്. ആറര ലക്ഷത്തോളം ഈന്തപ്പനകളാല്‍ സമൃദ്ധമാണ് ഖത്തര്‍.
ഇവയില്‍ നിന്ന് ധാരാളം അവശിഷ്ടങ്ങളാണ് എല്ലാ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നത്. ഇത് ഉപയോഗിക്കാതെ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്.
ഇതാകട്ടെ പരിസ്ഥിതി സൗഹൃദവുമല്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പനകളില്‍ നിന്നും നാനോ സെല്ലുലോസ് സംസ്കരിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഈ സെല്ലുലോസ് ഉപയോഗിച്ച് വെള്ളം ശുചീകരിക്കാനും പേപ്പര്‍ നിര്‍മിക്കാനും പോളിമറുകള്‍ ബലപ്പെടുത്താനും കഴിയും. ബലവത്തായ വസ്തുക്കള്‍ നിര്‍മിക്കുന്നതിനുപയോഗിക്കുന്ന കെവ്ലാറുമായി ഈ സെല്ലുലോസിന് സാദൃശ്യമുണ്ട്.
കെവ്ലാറിനേക്കാള്‍ ഗുണപ്രദമായതാണിത്. രാജ്യത്തിന്‍െറ പാരമ്പര്യവുമായി അഭേദ്യ ബന്ധമുളള ഈന്തപ്പനകള്‍ സുസ്ഥിര പ്രകൃതി സൗഹൃദ വസ്തുവാക്കി മാറ്റുന്നത് ഉചിതമായി കണ്ടാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.