സീലൈനില്‍ ഫാല്‍കണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു
text_fieldsദോഹ: ഏഴാമത് മര്‍മി ഇന്‍റര്‍നാഷണല്‍ ഫാല്‍കണ്‍ ആന്‍റ് ഹണ്ടിങ് ഫെസ്റ്റിവലിന് സീലൈനിലെ സബ്ഖത് മര്‍മിയില്‍ തുടങ്ങി. ഈ വര്‍ഷം ആയിരങ്ങള്‍ ഫെസ്റ്റിവലിന്‍െറ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പതിവിന് വിപരീതമായി മൂന്ന് ദിവസം വൈകിയാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. കതാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഗന്നാസ് സൊസൈറ്റിയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുളള ഫാല്‍കണ്‍ പ്രേമികളെ ആകര്‍ഷിക്കുന്ന ഫെസ്റ്റിവലിന്‍െറ സംഘാടകര്‍. പാരമ്പര്യ രീതികളും ശൈലികളും സംരക്ഷിച്ച് അവ വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി തലവന്‍ അലി ബിന്‍ ഖതം അല്‍ മഹ്ഷദി പറഞ്ഞു.
ഫാല്‍കണുകളുടെ വേഗതയും ഒരു കിലോ മീറ്റര്‍ അകലെ വരെയുളള ഇരകളെ പിടിക്കാനുളള കഴിവും പരീക്ഷിക്കുന്ന മത്സരങ്ങള്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി നടക്കും. പ്രാവുകളുടെ വഴി മുടക്കുന്ന ഫാല്‍കണുകളുടെ പ്രകടനം പ്രദര്‍ശിപ്പിക്കുന്ന ഹുദൂദ് അല്‍ തഹാദിയാണ് ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
മത്സരത്തില്‍ വിജയിക്കുന്ന ഫാല്‍കണ് ഒരു ലക്ഷം റിയാല്‍ സമ്മാനത്തുകയായി ലഭിക്കും. മുഹമ്മദ് ബിന്‍ ഗനീം അല്‍ കുബൈസിയുടെ ഉടമസ്ഥതയിലുളള മുക്താര്‍ എന്ന ഫാല്‍ക്കണാണ് കഴിഞ്ഞ വര്‍ഷം വിജയം നേടിയത്. ഫെസ്റ്റിവലിന്‍െറ സമാപനംകുറിച്ച് കതാറയില്‍ ഫാല്‍കണ്‍ സൗന്ദര്യമത്സരം നടക്കും. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം റിയാലാണ്. ജനുവരി 30 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.