കരുണാകരനെയും ബി.ജെ.പി റാഞ്ചുമോയെന്ന് ഭയം -പത്മജ വേണുഗോപാല്‍
text_fieldsദോഹ: ആര്‍. ശങ്കറിനെ സ്വന്തമാക്കാന്‍ ശ്രമിച്ചപോലെ തികഞ്ഞ മതവിശ്വാസിയായിരുന്ന കെ. കരുണാകരനെയും ബി.ജെ.പിക്കാര്‍ റാഞ്ചിയെടുക്കുമോയെന്ന് ഭയപ്പെടുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കരുണാകരന്‍െറ മകളുമായ പത്മജ വേണുഗോപാല്‍. എല്ലാ മാസവും ഒന്നാം തിയ്യതി ഗുരുവായൂരിലത്തെുന്ന വിശ്വാസിയായിരുന്നു കരുണാകരന്‍. മുന്‍മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറിനെ ജനസംഘം അനുഭാവിയായി ചിത്രീകരിച്ചതായ വാര്‍ത്തകള്‍ കണ്ടപ്പോള്‍ മതവിശ്വാസിയായതിന്‍െറ പേരില്‍ കെ. കരുണാകരനെയും ബി.ജെ.പിക്കാര്‍ നോട്ടമിടുമോയെന്ന് ചിന്തിച്ചതായും അവര്‍ ദോഹയില്‍ പ്രതികരിച്ചു. ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ. കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനത്തെിയ പ്തമജ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ആര്‍. ശങ്കറിന്‍െറ കുടുംബം ഇന്നും തികഞ്ഞ കോണ്‍ഗ്രസുകാരാണ്. അവരെ കൂടെക്കൂട്ടാന്‍ ബി.ജെ.പിക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞിട്ടില്ല. എസ്.എന്‍ഡി.പി പ്രസ്ഥാനം വെളളാപ്പളളിയുടെതല്ല. അത് ലക്ഷക്കണക്കിന് വരുന്ന പിന്നാക്കക്കാരുടെ കൂട്ടായ്മയാണ്. അതില്‍ കോണ്‍സ്രും സി.പി.എമ്മും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. എസ്.എന്‍.ഡി.പിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ വെളളാപ്പളളി ശ്രമിക്കുകയാണ്. അതിനെ ബി.ജെ.പിയുടെ ആലയില്‍ കൊണ്ടുപോയി കെട്ടാനുളള അദ്ദേഹത്തിന്‍െറ ശ്രമത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. വെളളാപ്പളളി പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമില്ല. ഒരോ ദിവസവും തോന്നുന്നത് പറയുകയാണ്. വെള്ളാപ്പള്ളി എന്ന വ്യക്തിയുടെ നിലപാടുകളെയാണ് കെ.പി.സി.സി പ്രസിഡന്‍റും കോണ്‍ഗ്രസും എതിര്‍ക്കുന്നതെന്നും എസ്.എന്‍.ഡി.പിയെ അല്ളെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഇനി തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സോണിയ ഗാന്ധി കേരളത്തില്‍ വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ബി.ജെ.പിയുടെ അസഹിഷ്ണുതയില്‍ നിന്നും സി.പി.എമ്മില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജനരക്ഷ യാത്ര നടത്തുന്നത്. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും നല്ല പരിഗണന നല്‍കിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാന്‍ സാധിക്കും. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എവിടെ മത്സരിക്കാനും സന്നദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.
അധികാരത്തെക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്നേഹമാണ് തനിക്ക് വലുത്. അത് വേണ്ടത്ര ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കരുണാകനെ പാമോയില്‍ കേസില്‍ കുടുക്കിയവരോട് പ്രതികാരമൊന്നുമില്ല. നേതാക്കന്‍മാരില്‍ ചിലര്‍ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയിരുന്നെങ്കിലും അനുയായികള്‍ എപ്പോഴും അദ്ദേഹത്തിന്‍െറ കൂടെ ഉണ്ടായിരുന്നതായും പത്മജ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഒരു പരിധി വിട്ട് സംസാരിക്കരുതെന്നാണ് അഭിപ്രായം. പ്രവാസി വകുപ്പ് എടുത്തുമാറ്റാനുളള കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ തീരുമാനം പ്രവാസികളെ താഴ്ത്തിക്കെട്ടലാണെന്നും പത്മജ പറഞ്ഞു.
കെ. കരുണാകരന്‍ അനുസ്മരണം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ഐ.സി.സി അശോക ഹാളില്‍ നടക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ എം.എല്‍.യും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ ടി.വി. ചന്ദ്രമോഹനും പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇന്‍കാസ് (ഒ.ഐ.സി.സി) ഖത്തര്‍ പ്രസിഡന്‍റ് കെ.കെ. ഉസ്മാന്‍, വൈസ്പ്രസിഡന്‍റ് അബു കാട്ടില്‍, ജനറല്‍ സെക്രട്ടറി എ.പി. മണികണ്ഠന്‍, സെക്രട്ടറി നാസര്‍ കറുകപ്പാടം, ജില്ല പ്രസിഡന്‍റ് ബിജു മുഹമ്മദ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.