ആഭ്യന്തര മന്ത്രാലയത്തിന്‍െറ മലയാളം പോസ്റ്റ് ഹിറ്റ്
text_fieldsദോഹ: മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക് പേജില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തതിന് മലയാളികളുടെ മികച്ച പ്രതികരണം. മലയാളത്തില്‍ പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് മലയാളത്തില്‍ തന്നെ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുമ്പ് ദോഹയില്‍ മഴക്കെടുതി ഉണ്ടായ സമയത്തും മലയാളത്തില്‍ പോസ്റ്റ് ചെയ്ത് മന്ത്രാലയത്തിന്‍െറ പേജ് അഭിനന്ദനം നേടിയിരുന്നു. പോസ്റ്റ് ഒട്ടേറെ പേര്‍ പങ്കുവെച്ചിട്ടുമുണ്ട്.
രാജ്യത്തിന്‍െറ മിക്കഭാഗങ്ങളിലും അതിരാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് മന്ത്രാലയത്തിന്‍െറ നിര്‍ദേശം. മൂടല്‍മഞ്ഞിനെതുടര്‍ന്ന് കാഴ്ച വളരെ കുറയുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്താല്‍ ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. വാഹനത്തിന്‍െറ വേഗത കുറയ്ക്കുകയും കാലാവസ്ഥക്ക് അനുയോജ്യമായ വേഗതയില്‍ മാത്രം വാഹനമോടിക്കുകയും ചെയ്യുക. ഫോഗ് ലൈറ്റോ ചെറിയ ലോ ബീം ലൈറ്റോ ഉപയോഗിക്കുക. ഹൈബീം ലൈറ്റും ഹസാര്‍ഡ് (അപകട സൂചന) ലൈറ്റും ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കരുത്. കാഴ്ച തീരെയില്ളെങ്കില്‍ റോഡിന്‍െറ വലതുവശത്തേക്ക് മാറി സുരക്ഷിതമായി വാഹനം പാര്‍ക്ക് ചെയ്യുകയും അപ്പോള്‍ മാത്രം ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുകയും ചെയ്യുക. വാഹനത്തിന്‍െറ വിന്‍ഡ് ഷീല്‍ഡില്‍ അടിയുന്ന അന്തരീക്ഷ ഈര്‍പ്പം ക്ളിയര്‍ ചെയ്യാന്‍ ഡിഫ്രോസ്റ്റര്‍ സംവിധാനവും വൈപ്പറും ഉപയോഗിക്കുക.
ക്ഷമയോടെ വാഹനമോടിക്കുകയും വാഹനങ്ങളെ കടന്നുപോകുന്നതും മറികടക്കുന്നതും ട്രാക്ക് മാറുന്നതും ഒഴിവാക്കുക. റോഡിലെ ലൈനുകളെ പിന്തുടര്‍ന്ന് ഒരേ ട്രാക്കില്‍ തന്നെ വാഹന്മോടിക്കുകയും വാഹനം അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. വാഹനങ്ങള്‍ തമ്മില്‍ സാധാരണയില്‍ കൂടുതല്‍ അകലം പാലിക്കുക്ക. ആവശ്യമാകുമ്പോള്‍ സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ അത് സഹായകമാകും. ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒന്നും ഉപയോഗിക്കരുത്.
മൊബൈല്‍ ഫോണ്‍, റേഡിയോ, സംഗീതം തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്. തുടങ്ങിയവയാണ് മന്ത്രാലയം മുമ്പോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. വായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനും പോസ്റ്റില്‍ പറയുന്നു. ചൊവ്വാഴ്ച മാത്രം മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനത്തെുടര്‍ന്ന് 113 അപകടങ്ങള്‍ സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.