യമനില്‍ മൂന്ന് അല്‍ജസീറ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി
text_fieldsദോഹ: അല്‍ ജസീറ അറബിക് ചാനലിന്‍െറ മൂന്ന് മാധ്യമപ്രവര്‍ത്തകരെ യമനില്‍ തട്ടിക്കൊണ്ടുപോയി. അല്‍ ജസീറ അറബിക് റിപ്പോര്‍ട്ടറായ ഹാമിദ് അല്‍ ബുഖാരി, സാങ്കേതിക പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് അല്‍ സബ്രി, മുനീര്‍ അല്‍ സബായി എന്നിവരെയാണ് തെക്കന്‍ യെമനിലെ തായിസില്‍ നിന്ന് ജനുവരി 18 മുതല്‍ കാണാതായത്. ഇറാന്‍െറ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരും പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കുന്ന സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന തായിസിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവരവെയാണ് ഇവരെ കാണാതായത്. 18ന് രാത്രി 10 മണിക്ക് ശേഷം ഇവരെക്കുറിച്ച് ഒരുവിവരവുമില്ളെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. അപചരിചിതരത്തെി ഇവരെ തട്ടിക്കൊണ്ടുപോയതായാണ് വിവരമെന്ന് ചാനല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
യമന്‍ സ്വദേശിയായ റിപ്പോര്‍ട്ടര്‍ ഹാമിദ് അല്‍ ബുഖാരി 2006 മുതല്‍ അല്‍ ജസീറയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
തങ്ങളുടെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതിനെ അല്‍ ജസീറ നെറ്റ്വര്‍ക് ആക്ടിങ് ഡയറക്ടര്‍ മുസ്തഫ സുഹാഗ് അപലപിച്ചു. മാധ്യമ സംഘത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യമനിലെ സംഭവ വികാസങ്ങള്‍ സമാധാനപൂര്‍വം ലോകത്തെ അറിയിക്കുകയായിരുന്നു തങ്ങളുടെ സഹപ്രവര്‍ത്തകര്‍. ഇവരുടെ സുരക്ഷ സംബന്ധിച്ചുള്ള എല്ലാ ഉത്തരവാദിത്തവും ബന്ദികളാക്കിയവര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നബാധിത പ്രദേശങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ഉന്നംവെക്കുന്ന രീതി തുടരുകയാണെന്നും, പത്രപ്രവര്‍ത്തകര്‍ക്ക് ധൈര്യമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള അവസരം സംജാതമാക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുവിഭാഗം തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന തായിസില്‍ മരുന്നുകളും മറ്റ് വൈദ്യോപകരണങ്ങളും ഇല്ലാത്തതിനെതുടര്‍ന്ന് ആശുപത്രികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലായിരുന്നു. പരിക്കേറ്റവരെകൊണ്ട് നിറഞ്ഞ നിലയിലായിരുന്നു ആശുപത്രികള്‍. അഞ്ച് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി ഡോക്ടേര്‍സ് വിത്തൗട്ട് ബോഡേഴ്സിന്‍െറ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള സന്നദ്ധസംഘത്തെ തായിസിലേക്ക് കടത്തിവിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മരുന്നുകളും മറ്റും നിറച്ച ട്രക്കുകളുമായാണ് സംഘം നഗരത്തിലേക്ക് പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.