സൂഖ് വാഖിഫില്‍ ഇനി വസന്തോത്സവ നാളുകള്‍
text_fieldsദോഹ: രാജ്യത്തെ പ്രധാന വിനോദ സഞ്ചാര-വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫില്‍ ഇനി വസന്തോത്സവത്തിന്‍െറ നാളുകള്‍. വര്‍ഷംതോറും നടക്കുന്ന സ്പ്രിങ് ഫെസ്റ്റിവലിന് സൂഖ് വാഖിഫില്‍ ഇന്നലെ തുടക്കമായി. ഇനി 15 നാളുകള്‍ സൂഖ് ഉത്സവ ലഹരിയിലായിരിക്കും. ദിവസേനയുള്ള പ്രദര്‍ശനങ്ങളും വിവിധ ശില്‍പശാലകളുമായി കുടുംബങ്ങളും കുട്ടികളും സൂഖ് വാഖിഫിനെ സജീവമാക്കും. സൂഖ് വാഖിഫില്‍ നാല് സ്ഥലങ്ങളിലായാണ് ഫെസ്റ്റിവല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ പരിപാടികള്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കും.
ടോയ്ബ്രിജ് ഷോ, എല്‍.ഇ.ഡി സ്റ്റില്‍റ്റ് വാക്കേഴ്സ് ഷോ, ഹാര്‍ലെക്വിന്‍ സ്റ്റില്‍റ്റ്സ് ഷോ തുടങ്ങിയവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. സ്റ്റില്‍ട്ട് ബട്ടര്‍ ഫ്ളൈ, ദി പീജിയന്‍സ്, ജംപിങ് അക്രോബാറ്റ്സ്, ഹാര്‍ലെക്വിന്‍ സ്റ്റില്‍റ്റ്സ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനവും ഓപണ്‍ തിയറ്ററില്‍ നടക്കുന്ന നാച്വര്‍ പരേഡും അരങ്ങേറും.
ഓരോ പരിപാടിയുടെ ഇടവേളകളിലും തെരുവു പ്രകടനങ്ങളും സൂഖില്‍ നടക്കും. ഫെസ്റ്റിവലിന്‍െറ പ്രധാന ആകര്‍ഷണ പരിപാടിയായ ജയന്‍റ് ഫൗണ്ടെയ്ന്‍ സര്‍ക്കസ് ഷോ ദിവസേന രണ്ട് സമയങ്ങളില്‍ നടക്കും. വൈകിട്ട് 4.30നും രാത്രി 7.30നും. അല്‍ ബിദ്ദ ഹോട്ടലിനും അല്‍ റയ്യാന്‍ ടി.വിക്കും സമീപമായിരിക്കും ഷോ നടക്കുക. സൂഖ് വാഖിഫ്ആര്‍ട്ട് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക ശില്‍പശാലകളും നടക്കുന്നുണ്ട്. വിവിധ രീതിയിലുള്ള കല ചിത്ര പഠന ക്യാമ്പുകളും ഇതിലുള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.