പ്രവാസി കായികമേള: ഫുട്ബാള്‍ മത്സരങ്ങള്‍ ഫെബ്രുവരി അഞ്ചിന്
text_fieldsദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യുവജനകായിക മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക പരിപാടികളുടെ ഭാഗമായി ഖത്തര്‍ ചാരിറ്റിയുടെ ഉപവിഭാഗമായ ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേളയിലെ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഫെബ്രുവരി അഞ്ചിന് അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ളബില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ ടൂര്‍ണമെന്‍റിന്‍െറ പ്രിലിമിനറി, ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് നടക്കുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച നാലാമത് പ്രവാസി കായിക മേളയുടെ സമാപന ദിനത്തില്‍ അല്‍ അറബി സ്പോര്ട്സ് ക്ളബ്ബില്‍ വെച്ച് നടക്കും. പ്രവാസി കായിക മേളയില്‍ പങ്കെടുക്കാനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുക. ഖത്തറിലെ വിവിധ സംഘടനകളെയും ജില്ലാ അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് ഫ്രന്‍റ്സ് ഓഫ് കേരള, ദിവ കാസര്‍കോട്, മാക് ഖത്തര്‍, ക്യു.കെ.സി.എ ഖത്തര്‍, കള്‍ച്ചറല്‍ ഫോറം എറണാകുളം, അല്‍ഖോര്‍ യൂത്ത് ക്ളബ്ബ്, സോഷ്യല്‍ ഫോറം എറണാകുളം, സ്പോര്‍ട്സ് അസോസിയേഷന്‍ ചാവക്കാട്, കള്‍ചറല്‍ ഫോറം സ്പോര്‍ട്സ് ക്ളബ്ബ്, മിസ്റ്റര്‍ ജിം സ്പോര്‍ട്സ് അസോസിയേഷന്‍, യാസ് തൃശൂര്‍, കള്‍ചറല്‍ ഫോറം മലപ്പുറം, ഇമ ഖത്തര്‍, എം.പി.കെ ഖത്തര്‍, ക്യു.പി.പി.എ തിരുവനന്തപുരം, കെ.ഡബ്ള്യു.എ.ക്യു കൊടുവള്ളി എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍.
ഫെബ്രുവരി രണ്ടിന് യൂത്ത് ഫോറം ഓഫീസില്‍ നടക്കുന്ന ടീം മാനേജര്‍മാരുടെ യോഗത്തില്‍ വെച്ച് ടൂര്‍ണമെന്‍റിന്‍െറ ഫിക്സ്ചര്‍ പുറത്തിറക്കും.
മത്സരവിജയികള്‍ക്ക് ഫെബ്രുവരി 12ന് കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് pravasikayikamela@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 66612969, 33549050 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.